പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മമാണ് ധർമ്മം: ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ
പി പി ചെറിയാൻ
ഡാളസ്: 'പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മം തന്നെയാണ് ധർമ്മം' . ഗുരുദേവൻ ധർമ്മം എന്തെന്ന് ഒരൊറ്റ വരിയിൽ തന്നെ സമ്പൂർണ്ണമാക്കി.അതിനാൽ ഏകവും അദ്വയവുമായ സത്യത്തിലേക്ക് ഒരു ജീവനെ അടുപ്പിക്കുന്ന കർമ്മമാണ് ധർമ്മം . ദാനധർമ്മങ്ങൾ പോലും പേരിനും പ്രശസ്തിക്കും തന്റെ അഹങ്കാരത്തിന് ശക്തി കൂട്ടുന്നതുമാണെങ്കിൽ അത് ധർമ്മം അല്ല .സത്യത്തോട് അടുക്കാൻ ഒരു കർമ്മം എത്രമേൽ സഹായിക്കുന്നു എന്നതാണ് ഒരു കർമ്മത്തെ ധർമ്മമാകുന്നത് .
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ മെയ് 17 ഞായറാഴ്ച നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ.
മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്സംഗത്തിൽ, സജി കമലാസനൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർത്ഥനകൾക്കു തുടക്കം കുറിച്ചു.
തുടർന്ന്, ഗുരുദേവന്റെ 'ധർമ്മം ' എന്ന ഏകശ്ലോകി ആയ കൃതിയെ ആസ്പദമാക്കി ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ നടത്തിയ അനുഗ്രഹ പ്രഭാഷണം ആസ്വാദ്യകരമായിരുന്നു. 'ധർമ്മം ' എന്ന പദം വളരെയധികം ഉപയോഗിക്കപെട്ടുകൊണ്ടിരിക്കുന്നു. ശ്രീ നാരായണ ധർമ്മം , ധർമ്മ ശാസ്ത്രങ്ങൾ, സനാതന ധർമ്മം , ധർമ്മ പത്നി തുടങ്ങി ധർമ്മവുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ നാം കേൾക്കാറുണ്ട്. പുരുഷാർത്ഥങ്ങളായ ' ധർമ്മം , അർഥം , കാമം ,മോക്ഷം ഇവ തുടങ്ങുന്നതും ധർമ്മം എന്ന പദത്തിൽ നിന്നുതന്നെ . എന്തുകൊണ്ട് ധർമ്മം ഇത്രത്തോളം പ്രധാനമായിരിക്കുന്നു ? മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ പരമ പുരുഷാർത്ഥമായ മോക്ഷം എല്ലാപേരും അറിയാതെ ആഗ്രഹിക്കുന്നത് കാണാം. പൂർണ്ണത നേടി ശാന്തമായ മനസ്സോടെ ആനന്ദമായി , സുഖമായി ഇരിക്കുക എന്ന ലക്ഷ്യം എല്ലാവരിലും ഉണ്ട്.
'അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു '
എന്ന ഗുരുദേവ വചനം ഓർമിപ്പിച്ച സ്വാമിജി, എല്ലാവരും തേടുന്നത് ആത്മ സുഖമാണ് എന്ന് ഓർമ്മിപ്പിച്ചു . മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ സുഖം നേടാൻ വേണ്ടി പുതിയ പുതിയ ആഗ്രഹങ്ങൾ (കാമം ), അവ നേടുന്നതിനായുള്ള പണസമ്പാദനം ( അർത്ഥം ) ഇവയിൽ ചുറ്റപ്പെട്ടു കിടക്കുന്നു . ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനുള്ള നെട്ടോട്ടമാണ് ജീവിതം . ഇതു തെറ്റല്ല , എന്നിരുന്നാലും ഈ അർത്ഥ, കാമങ്ങൾ , ധർമ്മപരമല്ലെങ്കിൽ പരമ പുരുഷാർത്ഥമായ മോക്ഷത്തിലേക്ക് മനുഷ്യജീവനെ അടുപ്പിക്കുകയില്ല. അറിയാതെ എങ്കിലും നമ്മുടെ ജീവനും ആ മോക്ഷസുഖം അന്വേഷിക്കുന്നു .
പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഏതോ അത് ധർമ്മം . പുണ്യ കർമ്മത്തിന്റെ ഫലം സുഖവും , പാപ കർമ്മ ത്തിന്റെ ഫലം ദുഃഖവും ആയിരിക്കും എന്ന് യുക്തിപരമായി ചിന്തിച്ചാൽ അറിയാവുന്നതേ ഉള്ളൂ . എന്നിരുന്നാലും മനുഷ്യർ സുഖം നേടുന്നതിനായി പാപകർമ്മം ചെയ്യുന്നു എന്തൊരു വിരോധാഭാസമാണ് ! ധർമ്മം എന്ന പദം കർമ്മത്തിന് മുന്നിൽ ചേർത്താൽ മാത്രമേ സുഖത്തിലേക്ക് എത്തപ്പെടുവാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമേ പുണ്യകർമ്മങ്ങൾ ചെയ്യുവാൻ മനുഷ്യന് സാധിക്കൂ .
ജീവിതത്തിൽ എല്ലാം തങ്ങൾക്കു അനുകൂലം ആകണമെന്ന് ആഗ്രഹിക്കുകയും , അതിനു വേണ്ട പുണ്യകർമ്മങ്ങളിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന മനുഷ്യർ ധർമ്മം എന്തെന്ന് അറിയാത്തവരാണ് .
ധർമ്മത്തെ പറ്റി ഇങ്ങനെ വിശദീകരിച്ച സ്വാമിജി, ഗുരുദേവന്റെ ധർമഃ എന്ന ശ്ലോകത്തിലേക്കു കടന്നു .
'ധർമ്മ ഏവ പരം ദൈവം
ധർമ്മ ഏവ മഹാധനം
ധർമ്മ സർവത്ര വിജയീ
ഭവതു ശ്രേയസേ നൃണാം .'
ധർമ്മമാണ് പ്രപഞ്ചത്തിനു ആദികാരണമായ ദൈവം , ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് , ധർമ്മം എല്ലായിടത്തും വിജയിക്കുന്നു , അങ്ങനെയുള്ള ധർമ്മം മനുഷ്യവർഗത്തിനു മോക്ഷത്തിന് ഉപകരിക്കുമാറാകട്ടെ !
ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് . ഒരുവൻ ധനം സമ്പാദിക്കുന്നതിന്റെ ലക്ഷ്യം അത് സുഖം നൽകും എന്ന വിശ്വാസമാണ് . അങ്ങനെ വരുമ്പോൾ സുഖസ്വരൂപമായ ബ്രഹ്മാനന്ദം ഏറ്റവും വലിയ ധനമാകാതെ തരമില്ല . അർത്ഥകാമങ്ങൾ ധർമ്മ രൂപമായ കർമ്മത്തിലേക്കും ആ കർമ്മങ്ങൾ മോക്ഷത്തിലേക്കും നയിച്ചാലേ ഒരു മനുഷ്യ ജന്മം പൂർണ്ണതയിൽ എത്തുന്നുളൂ .
ധർമ്മം സർവ്വത്ര വിജയിക്കുന്നു , ഈ പ്രപഞ്ചത്തിന്റെ താളവും , നിയമവും ധർമ്മ ത്തിൽ അധിഷ്ഠിതമാണ് . ധർമ്മ ബുദ്ധിയോടെ ആര് സത്യത്തെ അന്വേഷിക്കുന്നോ അവൻ വിജയിക്കും . ജീവിതത്തിന്റെ വിജയം , അത് പൂർണ്ണ ധന്യത ആയി എന്ന ആത്മ സംതൃപ്തി ആണ് . ധർമ്മം അറിഞ്ഞുള്ള കർമ്മത്തിന് മാത്രമേ അത് നൽകുവാൻ കഴിയൂ .
ധർമ്മം ശ്രേയസ്സിലേക്കു നയിക്കുന്നു . കർമ്മങ്ങൾ ജീവിതത്തെ അനായാസമാക്കി മനുഷ്യജീവിതം ധന്യതയിൽ എത്തിക്കേണ്ടതാണ് . ധർമ്മത്തിൽ അധിഷ്ഠിതമായ , സത്യത്തിലേക്ക് നയിക്കുന്ന ധർമ്മം ശ്രേയസ്കരമെന്നു ഭഗവാൻ പറയുന്നു .
ധർമ്മ ത്തെ മുൻനിർത്തി മാത്രമേ ജീവിതം നയിക്കാവൂ .ഗുരുദേവൻ ഉപദേശിച്ച പഞ്ച ധർമ്മങ്ങളായ അഹിംസ ,സത്യം , അസ്തേയം , അവ്യഭിചാരം , മദ്യ വർജ്ജനം എന്നിവയെ പറ്റി സ്വാമിജി വിശദീകരിച്ചു . ഇതിൽ അഹിംസ പരമമായ ധർമ്മമാണെന്നും വാക്കിലോ , പ്രവൃത്തിയിലോ , ഒരു ജീവിയെ ദുഃഖിപ്പിക്കുന്നതു പോലും ഹിംസ ആണെന്നും സ്വാമിജി ഓർമിപ്പിച്ചു .
രാജൻകുട്ടി .കെ.എൻ , ബൈജു പാലക്കൽ എന്നിവർ സത്സംഗത്തിനു ആശംസകൾ അർപ്പിക്കുകയും ശ്രീമതി ഗീത ശശി അതിമനോഹരമായി ഗുരുസ്തുതി ആലപിക്കുകയും ചെയ്തു .
സുജി വാസവൻ സത്സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .
വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം
അടുത്ത ആഴ്ച, മെയ് 24 ഞായറാഴ്ച , ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ ( ശിവഗിരി മഠം ശാഖയായ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ) നമ്മോട് സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍