Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ മോർട്ടൺഗ്രോവ് സെന്റ് മേരിസിൽ ദശവത്സരത്തിന് തിരിതെളിഞ്ഞു

ഷിക്കാഗോ മോർട്ടൺഗ്രോവ് സെന്റ് മേരിസിൽ ദശവത്സരത്തിന് തിരിതെളിഞ്ഞു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ, മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയം പത്താം വർഷത്തിലേക്ക് പ്രവേശിച്ചു. ജൂലൈ 14ാം തീയതി ഞായറാഴ്ച 10 മണിക്ക് നിരവധി വൈദികരുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പിച്ച് കൊണ്ട് ക്നാനായ റീജിയൺ വികാരി ജനറാൾ മോൺ. തോമസ്സ് മുളവനാലിനോടൊപ്പം ബാലസോർ രൂപത മെത്രാൻ അഭിവന്ദ്യ മാർ തോമസ് തിരുതാളിൽ ദശവത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമേരിക്കയിൽ ക്നാനായ റീജിയണിൽ നിലവിലുള്ള 14 ഇടവകയിൽ ഷിക്കാഗോയിൽ സ്ഥാപിതമായ രണ്ടാമത്തെ ഇടവകയായിണ് മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയം. ഈ ഇടവകയുടെ സ്ഥാപക വികാരിയും അന്നത്തെ ക്നാനായ റീജിയൺ വികാരിയുമായ റവ.ഫാ. അബ്രാഹം മുത്തോലത്തിനോട് ഒപ്പം ചേർന്ന് പ്രവർത്തിച്ച സുമനസ്സുകളുടെ പ്രയത്നത്തിന് ദൈവം നൽകിയ സമ്മാനമായിരുന്നു മാതാവിന്റെ നാമദേയത്തിലുള്ള ഈ ദൈവാലയം.

ഈ അനുഗ്രഹിത ഇടവക ദശവത്സര ആഘോഷിത്തിലേക്കുള്ള പ്രവേശനോത്സവത്തിനായി ഒരുങ്ങുമ്പോൾ മോർട്ടൺ ഗോവിൽ ക്നാനായ ദൈവാലയത്തെ തഴുകി വിശുന്ന ഇളംകാറ്റിന് പറയാനുണ്ട് ഒരുപാട് പരിശ്രമത്തിന്റെയും ദൈവാനുഗ്രത്തിന്റെയും അനുഭവകഥകൾ. ഇന്ന് അമേരിക്കയിൽ കാനാനായ സമുദായത്തിന്റെ വളർച്ചയുടെ തിലകക്കുറിയായി ഉയർന്ന് നിൽക്കുന്ന മോർട്ടൺ ഗ്രേവിലെ ഈ ഇടവക ദൈവാലയം പ്രാർത്ഥനയിൽ നിറഞ്ഞ കണ്ണുനിരിൽ അദ്ധ്വാനത്തിൽ ഒഴുകിയ വിയർപ്പ് തുള്ളിയിൽ ദൈവം വിരിയിച്ച മഴവില്ലാണ്. 750 ഇടവക കുടുംബങ്ങലളിൽ നന്നായി വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന 556 കുട്ടികളും , എല്ലാ പ്രായത്തിലുള്ളവർക്കുള്ള ഭക്ത സംഘടനകളും, 10 കൂടാരയോഗങ്ങളും, കഴിഞ്ഞ 9 വർഷം ഇടവക നേടിയ വളർച്ചയുടെ ചിത്രം നമ്മുടെ മുമ്പിൽ വരയ്ക്കുന്നു. കാലാകാലങ്ങളിൽ കടന്നുവരുന്ന ഓരോ വൈദികരോട് ചേർന്ന് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കൈക്കാരന്മാരും വിശ്വാസ സമൂഹവും പ്രാർത്ഥനയിലും ഒരുമയിലും കൈകോർത്ത് നേടിയ വളർച്ചയുടെ നന്ദിപറയൽ ആഘോഷമാണ്.

വിവിധ കർമ്മ പരിപാടികളിൽ കോർത്തിണക്കിയ ദശവത്സരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രാർത്ഥനയിൽ ഒരുമയിൽ കർമ്മനിരതരായി ഇനിയും ഒരുപാട് നല്ല സ്വപ്നങ്ങൾ മനസ്സിൽ താലോലിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സരത്തിൽ കുഞ്ഞുങ്ങൾക്കായി ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എയ്ഞ്ചൽ മീറ്റ് പ്രോഗ്രാമും , കുട്ടികൾക്കായി മിഷ്യൻ ലീഗിന്റെ നേതൃത്വത്തിൽ ക്നാനായ പഠന ശിബിരവും, യുവജനങ്ങൾക്കായി യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ക്യാമ്പസ് സന്ദർശനങ്ങളും , യുവജന സംഗമവും , സ്ത്രീകളുടെ വിമൺസ് മിനിസ്ട്രിയുടെയും പുരുഷന്മാരുടെ മെൻസ് മിനിസ്ട്രിയുടെയും നേതൃത്വത്തിൽ ദമ്പതി സംഗമവും , സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്റ് ഡേ ആഘോഷവും, ലിജിയൺ ഓഫ് മേരിയുടെ നേതൃത്വത്തിൽ മരിയൻ സംഗമവും, വിൻസന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ഗ്രാമങ്ങളെ ദെത്തെടുക്കലും , കൂടാരയോഗ വാർഷികവും തുടങ്ങിയ നൂതനമായ കമ്മപരിപാടികളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ സ്നേഹത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായി വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറപ്പിച്ചു കൊണ്ടും. തീം സോങ് ചിട്ടപ്പെടുത്തി കൊണ്ടുള്ള നൃത്തരംഗങ്ങളും പരിപാടികൾക്കേറെ അഴകേറി. സമാപനത്തിൽ കൈരളി കേറ്ററിങ് സ്പോൺസർ ചെയ്ത ഒരുക്കിയ സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. ചർച്ച് എക്സിക്യൂട്ടീവും ദശവത്സരാഘോഷ കമ്മറ്റി അംഗങ്ങളും ചടങ്ങുകളുടെ സുഗമമായ പ്രവർത്തനത്തിനങ്ങൾക്ക് നേതൃത്വം നൽകി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP