Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘ വാരം സമാപിച്ചു

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘ വാരം സമാപിച്ചു

പി.പി. ചെറിയാൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉൾപ്പെട്ട മാർത്തോമാ സഭയിലെ എല്ലാ ഭദ്രാസനങ്ങളിലും സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ സംഘടിപ്പിച്ച മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാരം ഒക്ടോബർ ആറാംതീയതി ഞായറാഴ്ച പ്രത്യേക പ്രാർത്ഥനകളോടും, ആരാധനയോടുംകൂടി സമാപിച്ചു.

ജാതിയുടേയും, മതത്തിന്റേയും പേരിൽ അവിശ്വാസത്തിന്റേയും അസഹിഷ്ണുതയുടേയും മതിലുകൾ പണിയുന്നവർ ആനന്ദത്തിന്റേയും, വിനയത്തിന്റേയും അനുഭവത്തിലേക്കു തിരികെ വരുന്നതിനും, കേരളത്തിലെ സഭകളിൽ നിന്നും ഉയരുന്ന ക്രൈസ്തവസാക്ഷ്യത്തിനു സമീപകാലത്തുണ്ടായ അപചയം സ്വയം തിരിച്ചറിഞ്ഞ് തിരുത്തലുകൾ വരുത്തി ക്രൂശിന്റെ പാതയിൽ മുന്നോട്ടുപോകുന്നതിനുള്ള ആന്തരിക ശക്തിയാർജ്ജിക്കുന്നതിനും സന്നദ്ധ സുവിശേഷസംഘവാരം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.

ഭാവിയിൽ പ്രത്യാശിക്കുന്നവർക്കായി ഒന്നുമില്ലെന്നുള്ള നിരാശയിൽ ആണ്ടുപോകാതെ ക്രിസ്തുവിൽ പകരപ്പെട്ടിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽ അനുദിന ജീവിതം ക്രിയാത്മകമായി നയിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് വാരാഘോഷം സമാപിച്ചത്.

സമാപന ദിനമായ ഒക്ടോബർ ആറിനു ഭദ്രാസനത്തിലുള്ള എല്ലാ ഇടവകകളിലും പ്രത്യേക ആരാധനയും, സ്തോത്രകാഴ്ചയും നടത്തപ്പെട്ടു. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് റവ, മാത്യു ജോസഫ് (മനോജ് അച്ചൻ), സജി ജോർജ്, ഉമ്മൻ ജോൺ, ജോസഫ് (ജിനു) എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ സീനിയർ അംഗം കെ.എസ്. മാത്യു വചനശുശ്രൂഷ നടത്തി. ശുശ്രൂഷാ മധ്യേ മണ്ഡലയോഗ റിപ്പോർട്ട് രാജൻ മാത്യു അവതരിപ്പിച്ചു. തോമസ് ഈശോ (ഇടവക സെക്രട്ടറി) നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP