Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിട്രോയ്റ്റ് മാർത്തോമ്മാ സഭയുടെ പുതിയ കോൺഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി

ഡിട്രോയ്റ്റ് മാർത്തോമ്മാ സഭയുടെ പുതിയ കോൺഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി

പി.പി. ചെറിയാൻ

ഡിട്രോയിറ്റ് : ട്രോയ്, സ്റ്റെർലിങ് ഹൈട് സ് ,വാറൻ ,മകോംബ് ,ടൗണ്ഷിപ് ഷെൽബി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മാർ തോമ്മാ സഭാ വിശ്വാസികൾക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിനും കൂടി വരുന്നതിനും ഒരു പുതിയ കോൺഗ്രിയേഷൻ അഭിവന്ദ്യ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അനുവദിച്ചു നൽകി.

ഡിട്രോയിറ്റ് മാർത്തോമാ ഇടവകാംഗങ്ങൾ ഉൾപ്പെടെ നാല്പത്തിയൊന്പതു പേർ പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പിട്ടു നൽകിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയായി രുന്നു. സെന്റ് ജോൺസ് മാർത്തോമ്മാ കോൺഗ്രിഗേഷൻ മിഷിഗൺ എന്നാണ് പുതിയ ദേവാലയത്തിന് നൽകിയിരിക്കുന്ന പേര് .

ഏപ്രിൽ മാസം ഏഴു ഞായാറാഴ്ച ഇവാൻസ്വുഡ് ചർച്ചിൽ ( 2601 E Square lake Rd. Troy -48085) രാവിലെ 8.30 ന് പ്രഥമ വിശുദ്ധ കുർബാന ശുശ്രുഷ അർപ്പിക്കും .അമേരിക്കയിൽ ജനിച്ചുവളർന്നു സഭാ ശുശ്രുഷയിൽ പ്രവേശിച്ച റവ ക്രിസ്റ്റഫർ ഡാനിയേൽ അച്ച നാണു പുതിയ കോൺഗ്രിഗേഷന്റെ ചുമതല നൽകിയിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP