Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറംഅവാർഡുകൾ പ്രഖ്യാപിച്ചു: റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്‌ക്കാരം

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറംഅവാർഡുകൾ പ്രഖ്യാപിച്ചു: റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്‌ക്കാരം

നിബു വെള്ളവന്താനം

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ നടത്തപ്പെട്ട, ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ രചനമത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും വിജയികളായവരെ പ്രഖ്യാപിച്ചു.

അരനൂറ്റാണ്ടായി ക്രൈസ്തവ സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്ക് റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്‌ക്കാരം നൽകി ആദരിക്കും. പാസ്റ്റർ ടീയെസ് കപ്പമാംമൂട്ടിൽ അരിസോണ പുറത്തിറക്കിയ ' വിശ്വസാഹിത്യത്തിലെ അനശ്വര സംഗീതം എന്ന വ്യാഖ്യാന ഗ്രന്ഥവും ഏലിയാമ്മ ലൂക്കോസ് വടക്കോട്ട് ഫിലദൽഫിയ എഴുതിയ 'മരുഭൂയാത്രയിലെ മന്ന'' എന്ന പുസ്തകവും 2018 ലെ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ്‌ഫോറം അവാർഡിന് അർഹത നേടി.

ഒക്കലഹോമ ഹെബ്രോൻ ഐ.പി.സി സഭാംഗം ബൈജു യാക്കോബ് ഇടവിള എഴുതിയ 'ദൗത്യത്തിൽ മുന്നേറാം'' എന്ന ലേഖനവും അറ്റ്‌ലാന്റാ കാൽവറി അസംബ്ലി ചർച്ച് സഭാംഗം ഷാജി വെണ്ണിക്കുളം എഴുതിയ 'സ്വഭാവം മാറിയ റിബേക്ക' എന്ന ലേഖനവും മലയാളം വിഭാഗത്തിലും ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം തങ്കം സാമുവേൽ എഴുതിയ ' എന്നാൽ കഴിയാത്ത കാര്യം എന്തുള്ളു ' മലയാളം കവിത വിഭാഗത്തിലും പുരസ്‌ക്കാരം നേടി. അവാർഡ് ജേതാക്കൾക്ക് ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന 36-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തുന്ന കെ.പി.ഡബ്ല്യ. എഫ് സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ക്രൈസ്തവ സാഹിത്യ മേഖലയിൽ വിവിധ നിലകളിൽ തികഞ്ഞ പ്രാവണ്യം നേടിയിട്ടുള്ള , സീയോൻ കാഹളം മുൻ ചീഫ് എഡിറ്ററും മലയാള മനോരമ റിപ്പോർട്ടറുമായ ജോജി ഐപ്പ് മാത്യൂസ്, എഴുത്തുകാരനും വേദശാസ്ത്ര പ്രഭാഷകനുമായ പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, മാധ്യമ പ്രവർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായ ചാക്കോ .കെ തോമസ് എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്.

കേരളത്തിൽ നിന്നു വടക്കേ അമേരിക്കയിൽ കുടിയേറിപാർത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനം ജൂലൈ 6ന് വെള്ളിയാഴ്ച ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻഷൻ സെന്റററിൽ നടത്തപ്പെടും. അനുഗ്രഹീത ക്രൈസ്തവ സാഹിത്യകാരൻ സുവിശേഷകൻ സാജു ജോൺ മാത്യു മുഖ്യ പ്രഭാഷണം നടത്തും.

റോയി മേപ്രാൽ പ്രസിഡന്റ്, രാജൻ ആര്യപ്പള്ളിൽ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ സ്റ്റാൻലി ചിറയിൽ ജോ സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാർ, മേരി ജോസഫ് ലേഡീസ് കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് നാഷണൽ ഭാരവാഹികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP