Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ രൂപതാ ക്നാനായ റീജിയൺ ഫാറോന ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷിക്കാഗോ രൂപതാ ക്നാനായ റീജിയൺ ഫാറോന ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ രൂപത ക്നാനായ റീജിയൺ തലത്തിലുള്ള ഫൊറോന ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 20ന് ശനിയാഴ്ച ഹ്യൂസ്റ്റൻ ഫൊറോനാ ക്രൈസ്റ്റ് ദി കിങ് ക്നാനായ ചർച്ച് ഡാളസ് ബൈബിൾ കലോത്സവത്തിന് കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തിരിതെളിയിച്ചു.

ഒക്ടോബർ 21ന് താമ്പാ ഫൊറോനാ ഹോളി ഫാമിലി ക്നാനായ ചർച്ച് അറ്റ്ലാന്റായിലും, ഒക്ടോബർ 27ന് സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് ഷിക്കാഗോയിലും, ഒക്ടോബർ 28ന് സെ.മേരീസ് ക്നാനായ ഫൊറോന ചർച്ച് സാൻഹോസെയിലും, നവംബർ 3ന് ന്യൂയോർക്ക് ഫൊറോന ക്രൈസ്റ്റ് ദി കിങ് ക്നനായ ചർച്ച് ന്യൂജേഴ്സിയിലും ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ കലോത്സവങ്ങൾ നടത്തപ്പെടും.

പ്രസ്തുത ചടങ്ങുകളിൽ അഭിവന്ദ്യ പിതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായിട്ടുള്ള മത്സരങ്ങൾ, കലാപരിപാടികൾ, പൊതുസമ്മേളനം മുതലായവ ഈ ഏകദിന ബൈബിൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റീജിയണിന്റെ കീഴിലുള്ള എല്ലാ ഫോറോനകളും വളരെ ആവേശത്തോടും ആത്മീയ ഉണർവ്വോടെയും ഒരുങ്ങി കഴിഞ്ഞുവെന്ന് ക്നാനായ റീജിയൺ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു.സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP