Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎച്ച്എൻഎ ബൈനിയൽ ഗ്ലോബൽ കൺവൻഷൻ ഡിസംബർ 30 മുതൽ അരിസോണയിൽ

കെഎച്ച്എൻഎ ബൈനിയൽ ഗ്ലോബൽ കൺവൻഷൻ ഡിസംബർ 30 മുതൽ അരിസോണയിൽ

ജോയിച്ചൻ പുതുക്കുളം

ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) പതിനൊന്നാമത് Biennial Global Convention 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ അരിസോണയിൽ നടക്കും. അരിസോണയിലെ ഗ്രാൻഡ് റിസോർട്ട് ആൻഡ് സ്പായിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നു. കൺവെൻഷന്റെ വൻ വിജയത്തിനായി ഒരു വർഷം നീളുന്ന മുന്നൊരുക്കങ്ങളാണ് കെഎച്ച്എൻഎ പ്രസിഡന്റ് ഡോ .സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നടത്തിവരുന്നത്.

കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള രജിസ്‌ട്രേഷൻ നടപടികളുടെ ഉദ്ഘാടനം 2020 ഒക്ടോബർ 10 ന് രാവിലെ ഒമ്പതിന് (PST) 9.30PM (IST) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ നിർവ്വഹിക്കും. പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ സി.രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാമണ്ഡലം പ്രജിഷാ ഗോപിനാഥ് അവതരിപ്പിക്കുന്ന നൃത്തവും കലാമണ്ഡലം മോഹനകൃഷ്ണൻ അവതരിപ്പിക്കുന്ന കഥകളിയും ചടങ്ങിന് മാറ്റുകൂട്ടും.

കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.namaha.orgഎന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട് .കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മനു നായർ (രജിസ്‌ട്രേഷൻ ചെയർ) 480 -300 -9189 എന്ന നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ.സതീഷ് അമ്പാടി (പ്രസിഡന്റ്) 480 -703 -2000, സുധീർ കൈതവന (കൺവെൻഷൻ ചെയർ) 480 -246 -7546, അരവിന്ദ് പിള്ള (വൈസ് പ്രസിഡന്റ്) 847 -769 -0519, ഡോ .സുധീർ പ്രയാഗ (ജനറൽ സെക്രട്ടറി) 636 -293 -1174, ഡോ .ഗോപാലൻ നായർ (ട്രഷറർ) 602 -451 -1122, രാജീവ് ഭാസ്‌കരൻ (ജോയിന്റ് സെക്രട്ടറി) 516 -395 -9480, ഗിരിജാ രാഘവൻ (ജോ.ട്രഷറർ) 909 -904 -5364, കൊച്ചുണ്ണി.ഇ (എക്സി വൈസ് പ്രസിഡന്റ്) 914 -621 -1897.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP