Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ക്നാനായ നൈറ്റ് അവിസ്മരണീയമായി

ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ക്നാനായ നൈറ്റ് അവിസ്മരണീയമായി

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വാർഷികാഘോഷമായ ക്നാനായ നൈറ്റ് വൈവിധ്യമാർന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാർന്ന പരിപാടികൾകൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്നാനായ നൈറ്റ്, അവിസ്മരണീയമായ ഒന്നായി മാറി.

ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തിൽ അധ്യക്ഷനായിരുന്നു.

സുപ്രസിദ്ധ സിനിമാ നടൻ പ്രേം പ്രകാശ്, ക്്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് അലക്സ് മഠത്തിൽ താഴെ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പരിച്ച്വൽ ഡയറക്ടർ ഫാ. അബ്രാഹം മുത്തോലത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി.എൻ.എ. ദേശീയ വനിതാ ഫോറം പ്രസിഡന്റ് ബീനാ ഇണ്ടിക്കുഴി, കെ.സി.സി.എൻ.എ. വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കിൽ, കെസിസിഎൻഎ ആർ.വി.പി അലക്സ് പായിക്കാട്ട്, കെ.സി.സി.എൻ.എ. ലോസ് ആഞ്ചലസ് കൺവൻഷൻ ചെയർമാൻ അനിൽ മറ്റപ്പള്ളികുന്നേൽ, കെ.സി.എസ്. ലജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിളങ്ങാട്ടുശ്ശേരി, കെ.സി.എസ്. ലൈസൺ ബോർഡ് ചെയർമാൻ ബാബു തൈപ്പറമ്പിൽ, കെ.സി.വൈ.എൽ.എൻ.എ. ആർ.വി.പി പോൾ എടാട്, വുമൺസ് ഫോറം പ്രസിഡന്റ് ആൻസി ക്പ്ലിക്കാട്ട്, കെ.സി.വൈ.എൽ. പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ, യുവജനവേദി പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ എന്നിവർ വിശിഷ്ാതിഥികളായി സമ്മേളനത്തിൽ പങ്കെടുത്തു. കെ.സി.എസ്. സെക്ട്രറി റോയി ചേലമലയിൽ അവതാരകനായി പ്രവർത്തിച്ചു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലി പറമ്പിൽ സ്വാഗതവും ട്രഷറർ ജറിൻ പൂതക്കരി കൃതജ്ഞതയും രേഖപ്പെടുത്തി.

കെ.സി.എസ്. യുവജനോൽസവത്തിലെ കലാതിലകം ആഞ്ചലീനാ മണക്കാട്ടിന് ജഡ്ജ് ജൂലിയും കലാപ്രതിഭാ ഡാനിയേൽ തേക്കുനിൽക്കുന്നതിലിന് പ്രേം പ്രകാശും റൈസിങ് സ്റ്റാർ ലെന കുരൂട്ടു പറമ്പിലിന് അലക്സ് മഠത്തിൽ താഴെയും ട്രോഫി സമ്മാനിച്ചു. കെ.സി.എസ്. ഒളംമ്പിക്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൈപ്പുഴ, ചുങ്കം, ബാംഗ്ലൂർ ഫൊറോനകൾക്കുള്ള ചാമ്പ്യൻഷിപ്പും ബിജു തുരുത്തിയൽ മെമോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയിയായ ജയിംസ് ആൻഡ് ജൂബിൻ വെട്ടിക്കാട്ടിനും തദവസരത്തിൽ ഏവർ റോളിങ് ട്രോഫികൾ സമ്മാനിച്ചു. തുടർന്ന് എന്റർടയിന്മെന്റ് കമ്മറ്റിക്ക് നേതൃത്വം നൽകിയ ലിൻസൺ കൈമതമലയിൽ, നിധിൻ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷൽ ഇടുക്കുതറ, എന്നിവരേയും ക്നാനായ നൈറ്റിന്റെ തീം സോംങ് രചിച്ച ജയിൻ മാക്കിലിനേയും ഈ ഗാനത്തിന് ശബ്ദം നൽകിയ ഷാബിൻ കുരൂട്ടു പറമ്പിൽ, ലിഡിയ മ്യാൽക്കരപ്പുറത്ത് എന്നിവരേയും യോഗത്തിൽ ആദരിച്ചു. സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത ജഡ്ജ് ജൂലി മാത്യുവിനും പ്രേം പ്രകാശിനും കെസിഎസിന്റെ എക്സലൻസ് അവാർഡ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ സമ്മാനിച്ചു. 2020 ജൂലൈ മാസത്തിൽ ലോസ് ആഞ്ചലസിൽ വച്ച് നടക്കുന്ന 14മത് കെ.സി.സി.എൻ.എ. കൺവൻഷന്റെ ഷിക്കാഗോ കിക്ക്ഓഫ് സമ്മേളനത്തോട് അനുബന്ധിച്ച് കെ.സി.സി.എൻ.എ. നാഷ്ണൽ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

കെ.സി.എസ്. ലൈസൺ ബോർഡിലേക്കും ലെജിസ്ലേറ്റീവ് ബോർഡിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. നാനൂറിൽ പരം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ട് 4 മണിക്കൂറിൽ പരം നീണ്ടുനിന്ന കലാപരിപാടികൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

മാറ്റ് വിളങ്ങാട്ടുശ്ശേരി, മാത്യു ഇടുക്കുതറ, ഷിജു ചെറിയത്തിൽ, നിധിൻ പടിഞ്ഞാറത്ത്, ജോണിക്കുട്ടി പിള്ള വീട്ടിൽ, ടീനാ വാക്കേൽ എന്നിവർ വേഷം നൽകിയ ഒരു മുഴുനീള സ്‌കിറ്റ് ഇത്തവണത്തെ പരിപാടിയിലെ പ്രത്യേകതയായിരുന്നു.

200ൽ പരം കുട്ടികൾ അണിനിരന്ന കിഡ്സ് ക്ലബിലെ കുട്ടികളുടെ പരിപാടികളോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ പരിപാടിക്ക് അനിറ്റ് ലൂക്കോസ്, ജോംസി വാച്ചാച്ചിറ, ജീനാ മറ്റത്തിൽ, സോനു പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് 30ൽ പരം കു്്ട്ടികൾ ക്നാനായ സമുദായത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഓപ്പണിംങ്ങ് ഡാൻസ് നടത്തി.അഭിലാഷ് നെല്ലാമറ്റം, ജിനു നെടിയകാലാ, ദീപാ തേക്കുംകാട്ടിൽ എന്നിവർ കോഓർഡിനേറ്റ് ചെയ്ത് കെ.സി.ജെ.എൽ. ലെ 150 ൽ പരം കു്ട്ടികൾ അവതരിപ്പിച്ച ഒരു മണിക്കൂറിലധികം നീണ്ടു നിന്ന, ലൈവ് ചന്തം ചാർത്ത് പരിപാടി കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

നൂറിൽപരം വനിതകളെ അണിനിരത്തി വുമൺസ് ഫോറം അവതരിപ്പിച്ച ഫൽഷ് മോബ് ഡാൻസ് കാണികളെ ആശ്ചര്യഭരിതരാക്കി. ഷിക്കാഗോക്ക് പുതുമയാർന്ന ഈ പരിപാടിക്ക് നേതൃത്വം നൽകിയത് വുമൺസ് ഫോറം ഭാരവാഹികളായ ആൻസ് കുപ്ലിക്കാട്ട്, ചാരി വണ്ടന്നൂർ, ഡോ.ബീനാ ഇണ്ടിക്കുഴി, ആൻ കറികുളം, ഡോളി ഇല്ലിക്കൽ, ചിന്നു തോട്ടം എന്നിവരാണ്. തുടർന്ന് സീനിയർ സിറ്റിസൺ ഫോറം, കെ.സി.വൈ.എൽ, യുവജനവേദി എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു.

ചരിത്രത്തിൽ സ്ഥാനം നേടിയ ഈ വർഷത്തെ ക്നാനായ നൈറ്റിന് ഊടും പാവും നൽകിയത് ലിൻസൺ കൈതമലയിൽ, നിധിൻ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷൻ ഇടുക്കുതറ എന്നിവർ നേതൃത്വം നൽകിയ എന്റർടയിന്മെന്റ് കമ്മറ്റിയാണ്. അവരോടൊപ്പം കെ.സി.എസ്. ഭാരവാഹികളായ ഷിജു ചെറിയത്തിൽ, ജെയിംസ് തിരുനെല്ലിപറമ്പിൽ, റോയി ചേലമലയിൽ, ടോമി എടത്തിൽ, ജറിൻ പൂതക്കരി, മാറ്റ് വിളങ്ങാട്ടുശ്ശേരി എന്നിവരും മറ്റ് ബോർഡ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

റോയി ചേലമലയിൽ (സെക്രട്ടറി, കെ.സി.എസ്) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP