Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജേക്കബ്. പി. തോമസിനു ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി.

ജേക്കബ്. പി. തോമസിനു ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി.

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന ജേക്കബ്. പി. തോമസിനും കുടുംബത്തിനും മെയ് 23നു ബുധനാഴ്ച ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി. അസി.വികാരി ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ഇടവക ചുമതലക്കാർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഓതറ മംഗലം സെന്റ് തോമസ് ഇടവകാംഗവും പരുത്തിമുട്ടത്ത് കുടുംബാംഗവുമായ അച്ചൻ കലഹണ്ഡി മിഷൻ ഫീൽഡ് മിഷനറി, ഫരീദബാദ് ധർമജ്യോതി വിദ്യാപീഡ് അദ്ധ്യാപകൻ, അയിരൂർ കാർമ്മൽ മാർത്തോമാ ഇടവക വികാരി എന്നീ നിലകളിൽ ശുശ്രൂഷ ചെയ്ത അനുഭവ സമ്പത്തുമായാണ് ഹൂസ്റ്റണിൽ എത്തിയിരിക്കുന്നത്. ചെന്നൈ ഗുരുകുൽ തെയോളോജിക്കൽ കോളേജിൽ നിന്നും എം ടി.എച്ച്(MTh) ബിരുദ പഠനത്തിന് ശേഷം കോട്ടയം വൈദിക സെമിനാരിയിൽ ഡോക്ടറൽ പഠനവും നടത്തി വരുമ്പോഴാണ് ഹൂസ്റ്റണിൽ വികാരിയായി എത്തുന്നത്.

അച്ചന്റെ സഹധർമ്മിണി റിൻസി ജോൺ കൊട്ടാരക്കര വാളകം സ്വദേശിയും കിഴക്കേവിള കുടുംബാംഗവുമാണ്. മക്കളായ ഹർഷ സൂസൻ ജേക്കബും ഹന്നാ മറിയം ജേക്കബും സ്‌കൂൾ വിദ്യാർത്ഥികളാണ്.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു അച്ചന്റെ അനുഭവസമ്പത്തു ഒരു മുതൽകൂട്ടായി മാറുമെന്ന് ഇടവക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. ട്രിനിറ്റി ഇടവകയുടെ പെയർലാൻഡിലുള്ള പുതിയ പാഴ്‌സനേജിലും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ വരവേൽപിനു ജേക്കബ്. പി .തോമസ് നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP