Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഐ പി എൽ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം നാളെ

ഐ പി എൽ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം നാളെ

പി പി ചെറിയാൻ

ഹൂസ്റ്റൺ: വിവിധ രാജ്യങ്ങളിലുള്ളവർ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവാഴ്ചയും പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയായ ഇന്റർ നാഷണൽ പ്രയർ ലൈൻ കാലം ചെയ്ത മലങ്കര മാർത്തോമാ സഭാ ഇരുപത്തിയൊന്നാമതു മെത്രാപൊലീത്ത ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ ചൊവാഴ്ച രാത്രി 8 നു (ന്യൂയോർക് ടൈം) ചേരുന്ന സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ബിഷപ്പ് ഡോ. സി.വി. മാത്യു,മാരാമൺ കൺവെൻഷൻ പ്രാസംഗീകൻ റവ ഡോ മാർട്ടിൻ അൽഫോൻസ് ,മെത്രാപൊലീത്തയുടെ സെക്രട്ടറിയായി പ്രവർത്തിച്ച റവ സജു പാപ്പച്ചൻ,റവ എം പി യോഹന്നാൻ , റവ കെ ബി കുരുവിള ,ഭദ്രാസന മീഡിയ കമ്മിറ്റി അംഗം ഷാജി രാമപുരം ,തുടങ്ങി നിരവധിപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.തുടർന്നുള്ള ധ്യാന പ്രസംഗത്തിന് റവ മനോജ് ഇടികുള (സീനായ് മാർത്തോമാ സെന്റർ) നേത്ര്വത്വം വഹികും..എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് 712 770 4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണ്. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനു താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് കോർഡിനേറ്റർമാരായ ടി.എ. മാത്യു (ഹൂസ്റ്റൺ) സി.വി. സാമുവേൽ (ഡിട്രോയിറ്റ്) എന്നിവർ അഭ്യർത്ഥിച്ചു.

[email protected], [email protected]

ഫോൺ: ടി.എ. മാത്യു 713 436 2207, സി.വി. സാമുവേൽ 586 216 0602 (കോർഡിനേറ്റർ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP