Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവതി ആഘോഷിച്ച ജോസഫ് മർത്തോമ്മായ്ക്ക് അഭിനന്ദനങ്ങളർപ്പിച്ച് ഇന്റർ നാഷണൽ പ്രയർലൈൻ

നവതി ആഘോഷിച്ച ജോസഫ് മർത്തോമ്മായ്ക്ക് അഭിനന്ദനങ്ങളർപ്പിച്ച് ഇന്റർ നാഷണൽ പ്രയർലൈൻ

പി.പി.ചെറിയാൻ

ഹൂസ്റ്റൺ : ജൂൺ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മർത്തോമാ സുറിയാനി സഭ പരമാധ്യക്ഷൻ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മർത്തോമ്മാ മെത്രാപൊലീത്താക്ക് അഭിനന്ദനങ്ങളർപ്പിച്ചു ഇന്റർ നാഷണൽ പ്രെയർ ലൈൻ.ജൂൺ 30 ചൊവ്വാഴ്ച രാത്രി ഐപിഎല്ലിന്റെ 321-ാം ആഗോള സമ്മേളനത്തിലാണ് നവതി ആഘോഷിച്ച മെത്രാപൊലീത്താക്ക് ജന്മദിനാശംസകൾ നേർന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിലധികം പേർ പങ്കെടുത്ത സമ്മേളനത്തിൽ മെത്രാപൊലീത്താക്ക് ആശംസകൾ നേർന്ന് ഐപിഎൽ കോർഡിനേറ്റർ ആമുഖ പ്രസംഗം ചെയ്തു. 2014 മെയ്‌ 13 കലിഫോർണിയായിലെ ലൊസാഞ്ചൽസിലിരുന്ന് ഐപിഎല്ലിന്റെ പ്രഥമ പ്രാർത്ഥന ഉദ്ഘാടനം ചെയ്തതും വചനശുശ്രൂഷ നിർവ്വഹിച്ചതും ജോസഫ് മാർത്തോമയായിരുന്നുവെന്ന് സി.വി.സാമുവേൽ അനുസ്മരിച്ചു. ഇന്ന് ഐപിഎൽ അനേകായിരങ്ങളുടെ ആത്മീകാഭിവൃദ്ധിക്കു കാരണമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ സംഘാടകൻ ടി. എ. മാത്യു മെത്രാപൊലീത്തായ്ക്ക് ഐപിഎല്ലിന്റെ അഭിന്ദനവും ജന്മദിനാശംസകളും അറിയിച്ചു. പ്രായത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു പ്രശ്നങ്ങളിൽ തളരാതെ പ്രതിസന്ധികളിൽ പതറാതെ മാർത്തോമാ സഭയെ ആത്മീക- ഭൗതീക ഔന്ന്യത്വത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ തിരുമേനിക്ക് കഴിയട്ടെ എന്നും ആശംസിക്കുകയും ദൈവീക അനുഗ്രഹങ്ങളും കൃപകളും ധാരാളമായി ലഭിക്കുന്നതിന് ഇന്റർ നാഷണൽ പ്രെയർ ലൈനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ടി. എ. മാത്യു പറഞ്ഞു.

വർക്കി ജേക്കബിന്റെ (ഡാലസ്) പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ബിജി രാമപുരം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടർന്ന് കരോട്ടൻ മാർത്തോമാ ഇടവക വികാരി റവ. പി. തോമസ് മാത്യു (ഡാലസ്) ധ്യാന പ്രസംഗം നടത്തി. അബ്രഹാം ഇടിക്കുള മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. ഷിജി ജോർജ് സമ്മേളനം നിയന്ത്രിച്ചു. ടി.എ.മാത്യു നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP