Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാസ്റ്റർ സാമുവേൽ ജോണിന് നോർത്ത് അമേരിക്കൻ ഐ.പി.സി ഗ്ലോബൽ മീഡിയ സേവന പുരസ്‌കാരം

പാസ്റ്റർ സാമുവേൽ ജോണിന് നോർത്ത് അമേരിക്കൻ  ഐ.പി.സി ഗ്ലോബൽ മീഡിയ സേവന പുരസ്‌കാരം

നിബു വെള്ളവന്താനം

ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവർത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ വടക്കേ അമേരിക്കൻ റീജിയണിന്റെ രണ്ടാമത് സമ്മേളനം ഒർലാന്റോയിൽ വെച്ച് നടക്കും.

17- മത് ഐ.പി.സി. ഫാമിലി കോൺഫറൻസിനോടനുബദ്ധിച്ച് ജൂലൈ 26 ന് വെള്ളിയാഴ്ച 1 ന്ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടലിൽ നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തിൽ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നൽകുന്ന പ്രഥമ വിശിഷ്ട സേവന പുരസ്‌കാരം പാസ്റ്റർ സാമുവേൽ ജോണിന് നൽകും.

കാൽനൂറ്റാണ്ടായി ക്രൈസ്തവ സാഹിത്യ - മാധ്യമ രംഗങ്ങളിലും ഗ്രന്ഥ രചനയിലും സഭാ പ്രവർത്തന ങ്ങളിലും താൻ നൽകിയിട്ടുള്ള സ്തുത്യർഹമായ സമഗ്ര സംഭാവനകളെ മാനിച്ചാണ് പ്രഥമ പുരസ്‌ക്കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വിവിധ മേഖലകളിൽ നിർണ്ണായക പങ്കാളിത്തം വഹിച്ചിട്ടുള്ള ദൈവദാസൻ മലയാള ക്രൈസ്തവ മാധ്യമ ലോകത്ത് എഴുത്തുകളി ലൂടെയും ലേഖനങ്ങളിലൂടെയും ഏവർക്കും സുപരിചിതനാണ്.

അവാർഡ് ജേതാവായ പാസ്റ്റർ സാമുവേൽ ജോൺ അനുഗ്രഹീത വചന പ്രഭാഷകൻ, വേദ അദ്ധ്യാപകൻ, സഭാ ശുശ്രൂഷകൻ, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്തേൺ റീജിയൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു. അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ മുൻ ശുശ്രൂഷകനാണ്.

സൗമ്യവും ലളിതവുമായ ജീവിത ശൈലിക്ക് ഉടമയായ താൻ ലളിതമായ ഭാഷയിൽ തന്റെ സാഹിത്യ രചനകൾ വായനക്കാർക്ക് വിരസത ഉണ്ടാക്കാതെ, വേദപുസ്തക ഉപദേശങ്ങളെ വചനാടിസ്ഥാനത്തിൽ ഉറപ്പിക്കുന്നു. ജീവകാരുണ്യ - സുവിശേഷ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ഭാര്യ സുജ സാമുവേൽ, മക്കൾ: ഷോൺ, ഷാരൻ, ഷെൽബി

വടക്കേ അമേരിക്കയിലെ ഐ.പി.സിയിലുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും അണിനിരക്കുന്ന സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധർമ്മവും എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും. പുതിയ പദ്ധതി അവതരണം, സെമിനാർ, ഐ.ഡി കാർഡ് വിതരണം എന്നിവയും ഉണ്ടാകും. 2018 ജനുവരിയിൽ കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ രൂപീകൃതമായത്. ഇതിന്റെ ഭാഗമായിട്ടാണ് നോർത്തമേരിക്കയിലും പുതിയ ചാപ്റ്റർ രൂപീകരിക്കപ്പെട്ടത്.

അവാർഡ് നിർണയ സമിതിയിലും അവലോകന യോഗത്തിലും ബ്രദർ ജോർജ്ജ് മത്തായി സിപിഎ (പ്രസിഡന്റ്), ബ്രദർ രാജൻ ആര്യപ്പള്ളിൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), ബ്രദർ ടിജു തോമസ് (ട്രഷറാർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), സഹോദരന്മാരായ ജോർജ് ഏബ്രഹാം, സാം മാത്യു, രാജു തരകൻ, സാം ടി. ശാമുവേൽ, സാം വർഗീസ്, പാസ്റ്റർ എബി ബെൻ, ടോം വർഗീസ്, എബി ഏബ്രഹാം, വെസ്‌ളി മാത്യു, കുര്യൻ ഫിലിപ്പ് എന്നിവർ സംബദ്ധിച്ചു.

ബോർഡ് അംഗങ്ങളായ ബ്രദർ.കെ.എം. ഈപ്പൻ (രക്ഷാധികാരി), പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ബ്രദർ ജോയി തുമ്പമൺ (ജോയിന്റ് സെക്രട്ടറിമാർ), ഫിന്നി രാജു, എസ്‌പി.ജെയിംസ്, പാസ്റ്റർ തോമസ് കുര്യൻ, ഉമ്മൻ എബനേസർ, ജെയിംസ് മുളവന, ബൈജു യാക്കോബ് ഇടവിള തുടങ്ങിയവരു0 അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP