Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐഎപിസി അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം; ട്രൈസ്റ്റേറ്റിൽ ക്വിക്ക് ഓഫ്

ഐഎപിസി അഞ്ചാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനം; ട്രൈസ്റ്റേറ്റിൽ ക്വിക്ക് ഓഫ്

ജിൻസൺ പി സക്കറിയ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ എറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് അന്താരാഷ്ടമാധ്യമ സമ്മേളനത്തോടനു മുന്നോടിയായി ട്രൈസ്റ്റേറ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്വിക്ക്ഓഫ് നടത്തി. ന്യൂയോർക്കിലെ ട്രൈസൺ സെന്ററിൽ നടന്ന സമ്മേളനത്തിൽ ചാപ്റ്റർ അംഗങ്ങളും സമൂഹത്തിലെ നാനാത്തുറകളിലെ പ്രമുഖരും പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ് സ്വാഗതം പറഞ്ഞു. ക്വിക്ക് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്ത അദ്ദേഹം അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

ഒക്ടോബർ 5 മുതൽ 8 വരെ അറ്റ്ലാന്റയിൽ നടക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിനായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐഎപിസി സ്ഥാപക ചെയർമാനും ഡയറക്ടർബോർഡ് അംഗവുമായ ജിൻസ്മോൻ പി. സക്കറിയ പറഞ്ഞു. ഓരോ വർഷത്തെയും മാധ്യമസമ്മേളനം പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്നതാണ്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകർക്ക് ഏറെ പ്രയോജനകരമാകുന്ന സമ്മേളനം ഓരോ വർഷം കഴിയും തോറും മികച്ചരീതിയിൽ നടത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയബാധിതർക്ക് കൈത്താങ്ങാകുന്നതിനായി ഐഎപിസി അംഗങ്ങൾ കഴിവതും സംഭാവനകൾ നൽകണം. ഗൾഫ്പോലെ അമേരിക്കൻ മലയാളികൾക്ക് എപ്പോഴും കേരളവുമായി ബന്ധപ്പെട്ട് നിൽക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ആ സ്ഥിതിക്ക് മാധ്യമങ്ങളുടെ ഇടപെടലുകൾ മൂലം മാറ്റംവന്നിട്ടുണ്ട്. അക്കാര്യത്തിൽ ഐഎപിസിക്കു കൂടുതൽകാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. രോഗികളും പ്രായമായവരും മാത്രമുള്ള വീടുകളുടെ അവസ്ഥ അതിഭീകരമാണ്. സർക്കാരിന്റെ സഹായ ധനം ലഭിച്ചാൽപോലും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തവർ. ഇവർക്കെല്ലാം നമ്മുക്ക് കഴിയുന്നതെല്ലാം ചെയ്യാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും പങ്കെടുത്ത് കോൺഫ്രൻസ് വിജയിപ്പിക്കണമെന്നു ഐഎപിസി ഡയറക്ടർ ബോർഡ് അംഗവും ദീപികദിനപത്രത്തിന്റെ മുൻ എംഡിയുമായ സുനിൽ ജോസഫ് കൂഴമ്പാല പറഞ്ഞു. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അമേരിക്കൻ മലയാളികൾ പബ്ലിസിറ്റി കൊടുത്തല്ല സഹായങ്ങൾചെയ്യുന്നത്. ധാരാളം ചാരിറ്റിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് അമേരിക്കൻ മലയാളികൾ. ലക്ഷക്കണക്കിന് ഡോളറുകളാണ് സഹായത്തിനായി അമേരിക്കൻ മലയാളികൾ ചെലവാക്കുന്നത്. ഇതെല്ലാം കിട്ടേണ്ട ആളുകൾക്ക് നേരിട്ടാണ് കൊടുക്കുന്നത്. സഹായങ്ങൾ കൊടുക്കുന്നവരെല്ലാം പബ്ലിസിറ്റി ആഗ്രഹിക്കാത്തവരാണ്. എന്നാൽ, നമ്മൾ കൊടുക്കുന്ന പണം എന്തിനാണ് ചിലവഴിക്കുന്നതെന്നു നാം അറിയുകതന്നെവേണം. അത് അർഹരായവർക്കുലഭിക്കുന്നുണ്ടോയെന്നുകൂടി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽപ്പെട്ടവർക്ക് സഹായം ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നു അമേരിക്കയിലെ ആദ്യകാല മാധ്യമപ്രവർത്തകനും പ്രൊഡ്യൂസറുമായ ഡോ. ബാബു തോമസ് പറഞ്ഞു.

പ്രളയബാധിതമായ കേരളത്തിന് നമ്മുക്കുപറ്റുന്ന കൈത്താങ്ങ് നൽകാൻ നാം ഒരുമിച്ചുനിൽക്കാമെന്നു ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഇന്നസെന്റ് ഉലഹന്നാൻ പറഞ്ഞു. ഐഎപിസിയുടെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്റർനാഷ്ണൽ കോൺഫ്രൻസിൽ ലോകത്തിന്റെ വിവിധകോണുകളിൽനിന്ന് പ്രമുഖമാധ്യമപ്രവർത്തകരെത്തുമെന്നു ഐഎപിസി പിആർഒ ഫിലിപ്പ് മാരേട്ട് പറഞ്ഞു. ഐഎപിസിയുടെ കോൺഫ്രൻസിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഡയറക്ടർ ബോർഡ് അംഗം ജോർജ് കൊട്ടാരം പറഞ്ഞു. പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരാണ് കോൺഫ്രൻസിൽ പങ്കെടുക്കുന്നതെന്നും അതുകൊണ്ട് അവർ പങ്കുവയ്ക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തഅഞ്ചുവർഷത്തിനുള്ളിൽ ഐഎപിസി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴെ പദ്ധതി തയാറാക്കണമെന്നു ഐഎപിസി ഫിലാഡാൽഫിയ ചാപ്റ്റർ ട്രഷറർ ജിനു ജോൺ മാത്യു പറഞ്ഞു. ഭാവിയിൽ എന്തുചെയ്യാൻ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടത്. അവിടെ നാം വിജയിച്ചാൽ നമ്മുടെ മാധ്യമപ്രവർത്തനം മികച്ചനിലയിലെത്തും. എല്ലാവരും കൂട്ടായി പരിശ്രമിച്ച് കൂടുതൽ ആളുകളെ ഒരുമിപ്പിക്കാൻ സാധിക്കുമെന്നും കോൺഫ്രൻസിന് എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.പ്രളയത്തിൽപ്പെട്ടവർക്കായി ചെയ്യാൻകഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ സാധിക്കണമെന്ന് ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ട്രസ്റ്റി ബോർഡ് അംഗം ചെറിയാൻ ചക്കാലപ്പടിക്കൽ പറഞ്ഞു. കൺവൻഷന് എല്ലാവരും എല്ലാ സഹായങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎപിസിയുടെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസ് വൻവിജയമാക്കാൻ എല്ലാവരുടെയും പിന്തുണവേണമെന്നു ഐഎപിസി ദേശീയ ജനറൽ സെക്രട്ടറി അനിൽ മാത്യു പറഞ്ഞു. പ്രളയബാധിതരെ നാമെല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ദേശീയ സെക്രട്ടറി അരുൺ ഹരി, പവർവിഷൻ യൂണിടെക്ക് സ്ഥാപകൻ ബാബു തോമസ്, സജു ഫിലാഡാൽഫിയ, ഷാജി എണ്ണശേരി, ബെൻസി ജോണി, സജി താമരംവേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഐഎപിസി ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദിപറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP