Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെരുന്നാൾ സമാപനവും ദേവാലയകൂദാശയുടെ പത്താം വാർഷികആഘോഷവും

പെരുന്നാൾ സമാപനവും ദേവാലയകൂദാശയുടെ പത്താം വാർഷികആഘോഷവും

ജീമോൻ റാന്നി

ഹ്യൂസ്റ്റൺ :സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാളും ദേവാലയകൂദാശയുടെ പത്താം വാർഷികാഘോഷ ഉത്ഘാടനവും ജൂൺ 29, 30 തീയതികളിൽ വർണ്ണശബളമായി കൊണ്ടാടി. ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപൊലീത്ത പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രധാന കാർമ്മികനായിരുന്നു.

വിശുദ്ധ ദേവാലയകൂദാശയുടെ പത്താം വർഷം 'എദോനോദ് തൈബുസോ' ഉദ്ഘാടനവും നടത്തപ്പെട്ടു. 2009 ൽ കൂദാശ നടത്തപ്പെട്ട ഇടവക ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. രണ്ടു വിഭാഗങ്ങളിലായ് 20 പരിപാടികളാണ് നടത്തപ്പെടുന്നത്, കേരള റീജിയനും, ഹ്യൂസ്റ്റൺ റീജിയനും. കേരളത്തിൽ സ്‌നേഹസ്പർഷം ക്യാൻസർ പദ്ധതി, സെന്റ്. ഗ്രീഗോറിയോസ് ഓൾഡേജ് പെൻഷൻ പദ്ധതി, മാർ. പക്കോമിയോസ് ശാലേം ഭവൻ, മെഡിക്കൽ ക്യാമ്പ്, സൗജന്യ ഉച്ചഭക്ഷണ പദ്ധതി, സെന്റ്. തോമസ് ആദിവാസി പ്രോജക്ട് അട്ടപ്പാടി, ദളിത് വിദ്യാഭ്യാസ സഹായം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദേവാലയങ്ങൾക്കുള്ള സഹായം, പെലിക്കൻ ചാരിറ്റബിൾ പദ്ധതി, സെന്റ്. മേരീസ് ബോയ്‌സ് ഹോം തലക്കാട്, മുതലായ വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകും.

ഹ്യൂസ്റ്റനിൽ മെഡിക്കൽ ക്യാമ്പ്, ഭവനരഹിതർക്കു ഭക്ഷണം, ഓൾഡേജ് ഹോം ആൻഡ് നിർദ്ധനരായ സ്ത്രീകൾക്ക് ഷെൽട്ടർ, വിവിധ ആത്മീയ സഘടനകളുടെ ദേശീയ സമ്മേളനങ്ങൾ, ക്രിസ്ത്യൻ സംഗീതക്കച്ചേരി എന്നിവയും നടത്തപ്പെടും.

ഇടവക വികാരി റവ. ഫാ ഐസക് ബി പ്രെകാശ്, ട്രസ്റ്റി. റെജി സ്‌കറിയ, സെക്രട്ടറി ഷിജിൻ തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങൾ, വിവിധ ആധ്യാത്മിക സംഘടനയുടെ ചുമതല വഹിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മറ്റി പദ്ധതികളുടെ നടത്തിപ്പിനായി ആത്മാർത്ഥമായി പ്രെവർത്തിച്ചു വരുന്നു.

വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ള ഫണ്ട് ശേഖരണ ഉത്ഘാടനം അഭിവന്ദ്യ ഭദ്രാസന മെത്രപൊലീത്ത നടത്തുകയും ഭദ്രദീപം കൊളുത്തി പദ്ധതി വിതരണം ആരംഭം കുറിക്കുകയും ചെയ്തു. അഭിവന്ദ്യ. ഡോ. വി സി വർഗീസ്, ഫാ. ജോബ്സൺ കോട്ടപ്പുറം, ഫാ. ജോൺസൻ പുഞ്ചക്കോണം, ഫാ. ബിജോയ് സക്കറിയ എന്നിവർ സഹകാർമ്മികർ ആയിരുന്നു.

ഹൂസ്റ്റണിലെ സഹോദര ദേവാലയത്തിലെ ധാരാളം വിശ്വാസികളുടെ പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പരുപാടികൾക്കു ധന്യത നൽകി. എൽദോ ജോസ്, ജിഷ തോമസ്, ആഷ്ന രാജു, ബിൻസി എബി എന്നിവർ നടത്തിയ ക്രിസ്തീയ ഗാനമേളയും, ആകാശദീപക്കാഴ്ചയും, ചെണ്ടമേളവും പെരുന്നാളിന് മികവ് കൂട്ടുകയും ചെയ്തു. നേർച്ചവിളമ്പോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചു.

ഇടവക സെക്രട്ടറി ഷിജിൻ തോമസ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP