Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ 2020 മാർച്ച് 26, 27, 28 തീയതികളിൽ

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ 2020 മാർച്ച് 26, 27, 28 തീയതികളിൽ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൂസ്റ്റൺ ഓർത്തോഡോക്‌സ് കൺവൻഷൻ ഷുഗർലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498) 2020 മാർച്ച് 26, 27, 28 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ നടത്തപ്പെടുന്നു. ഹൂസ്റ്റണിൽ നടത്തപ്പെടുന്ന ഈ സംയുക്ത കൺവെൻഷന് സെന്റ് തോമസ് കത്തിഡ്രൽ, സെന്റ് ഗ്രീഗോറിയോസ് , സെന്റ് സ്റ്റീഫൻസ്, സെന്റ് മേരീസ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് എന്നീ ദേവാലയങ്ങൾ നേതൃത്വം നൽകും.

ഈ വർഷത്തെ കൺവൻഷൻ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസന സഹായ മെത്രാപ്പൊലീത്താ അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്താ, അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്, ഓർത്തഡോക്‌സ് സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗികനും മാവേലിക്കര ഭദ്രാസന മുൻ സെക്രട്ടറിയുമായിരുന്ന റവ. ഫാ.എബി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ ചേർന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.യുവതി-യുവാക്കൾക്കും, കുട്ടികൾക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാകും.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് ഹൂസ്റ്റൺ ഏരിയയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ഇടവകഅംഗങ്ങളും അടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കൺവൻഷൻ കൺവീനർ ഫാ.പി.എം ചെറിയാൻ, സെക്രട്ടറി മനോജ് തോമസ് (സെന്റ് തോമസ് ), ട്രഷറർ: അനിൽ എബ്രഹാം (സെന്റ് മേരീസ്), കമ്മറ്റി അംഗങ്ങളായി ഷീജ അലക്‌സ്, എൽദോ പീറ്റർ (സെന്റ് ഗ്രീഗോറിയോസ് ) സജി പുളിമൂട്ടിൽ (സെന്റ് സ്റ്റീഫൻസ്), നൈനാൻ വീട്ടിനാൽ, ബീന ജോർജ് , (സെന്റ് മേരീസ് ) രാജു സ്‌കറിയ, ഷിജിൻ തോമസ് , (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ്), ഷൈനി ജോർജ് & ബിജു ജോർജ്, (സെന്റ് തോമസ് ) ഗായകസംഘ കോഓർഡിനേറ്റർമാരായി - വിശാഖ് പണിക്കർ (സെന്റ് മേരീസ് ) ബിജു ജോർജ് (സെന്റ് തോമസ്) ജോബിൻ മാമൻ , (സെന്റ് ഗ്രീഗോറിയോസ് ), അഭിലാഷ് ജോർജ് (സെന്റ് സ്റ്റീഫൻസ്), ഷെജിൻ ബോബൻ, (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ്) ജോർജ് തോമസ് (ബിജു), (സെന്റ് തോമസ് ) പബ്ലിസിറ്റി കൺവീനർ ഫാ.ജോൺസൺ പുഞ്ചക്കോണം, എൽദോ പീറ്റർ എന്നിവരുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു. ഏവരുടെയും പ്രാർത്ഥനാപൂർവമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP