Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ കഷ്ടാനുഭവ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും

റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ കഷ്ടാനുഭവ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും

ന്യൂയോർക്ക്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ കഷ്ടാനുഭവ ആചരണത്തിനും കാൽ കഴുകൽ ശുശ്രൂഷയ്ക്കും മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ മുഖ്യ കാർമികത്വം വഹിക്കും.

മാർച്ച് 13നു (ഞായർ) 8.30ന് വിശുദ്ധ കുർബാനയെത്തുടർന്നു 11.30നു നടക്കുന്ന കാതോലിക്കാ ദിന ആഘോഷങ്ങൾക്ക് ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയ മാർ നിക്കോളോവോസ് നേതൃത്വം നൽകും.

17നു (വ്യാഴം) വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന, 19നു (ശനി) രാവിലെ 10ന് ധ്യാനവും കുമ്പസാരവും 20നു (ഞായർ) ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. വൈകുന്നേരം 5.30ന് സന്ധ്യാ നമസ്‌കാരം.

21, 22 (തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6.30നു സന്ധ്യാ നമസ്‌കാരം. 23നു (ബുധൻ) വൈകുന്നേരം 6.30നു പെസഹായുടെ ശുശ്രൂഷകൾ ആരംഭിക്കും. 24നു (വ്യാഴം) വൈകുന്നേരം അഞ്ചിനു കാൽകഴുകൽ ശുശ്രൂഷ. തുടർന്നു 6.30ന് സന്ധ്യാ നമസ്‌കാരം.

25നു (ദുഃഖവെള്ളി) ശുശ്രൂഷകൾ ഏഴിന് ആരംഭിക്കും. വൈകുന്നേരം 5.30ന് സായാഹ്നപ്രാഥനയും ആരാധനയും. ഞായറാഴ്ച രാവിലെ 8.30ന് ഈസ്റ്റർ ദിന ശുശ്രൂഷകൾ ആരംഭിക്കും.

വിവരങ്ങൾക്ക്: ഫാ. ഡോ. രാജു വർഗീസ് (വികാരി) 203 304 9533

എലിസബത്ത് വർഗീസ് (സെക്രട്ടറി) 201 563 5550
ജോൺ ജേക്കബ് (ട്രഷറർ): 201 857 0064
ജീമോൻ വർഗീസ്: 201 563 5550
ഫിലിപ്പോസ് ഫിലിപ്പ്: 845 642 2060
സജി എം പോത്തൻ: 845 642 9161
ജോർജ് താമരവേലിൽ: 845 300 1808

റിപ്പോർട്ട്: ജോർജ് തുമ്പയിൽ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP