Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് ഷിക്കാഗോ ഗീതാമണ്ഡലം ക്ഷേത്രത്തിൽ തുടക്കം

മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് ഷിക്കാഗോ ഗീതാമണ്ഡലം ക്ഷേത്രത്തിൽ തുടക്കം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റിൽ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സർവ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തിൽ എത്തിയത്.

വിഘ്ന നിവാരകനായ മഹാഗണപതിക്ക് വിശേഷാൽ പൂജകളോടെയാണ് ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത് . തുടർന്ന് വൈകിട്ട് കൃത്യം അഞ്ച് മണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തിൽ, അയ്യപ്പ സ്വാമിയെ ഉണർത്തുപാട്ട് പാടി ഉണർത്തിയശേഷം, കലിയുഗവരദന്റെ തിരുസനിന്നധാനം തുറന്ന്, ദീപാരാധന നടത്തി., തുടർന്ന് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാൾ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാൽ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാൽ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടർന്നു നൈവേദ്യ സമർപണത്തിനുശേഷം സർവ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തി. തുടർന്നു നമസ്‌കാരമന്ത്രവും മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ച്, ഈവർഷത്തെ മണ്ഡല മഹോത്സവത്തിന് കൊടിയേറി.തുടർന്ന് നടന്ന മഹാ അന്നദാനത്തോടെ 2019 ലെ കൊടിയേറ്റ് പൂജകൾക്ക് പരിസമാപ്തിയായി.

ഈ വർഷത്തെ മണ്ഡല കൊടിയേറ്റ് പൂജകൾക്ക് ബിജു കൃഷ്ണ സ്വാമികൾ നേതൃത്വം നൽകി. രവി ദിവാകരൻ, ശിവ പ്രസാദ് പിള്ള, അനുരാഗ് ഗുരുക്കൾ എന്നിവർ പരികർമ്മിത്വം വഹിച്ചു. ഈ വർഷത്തെ മണ്ഡല കൊടിയേറ്റ് മഹോത്സവങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് ഇരുത്തറമൽ നേതൃത്വം നൽകി.

ഈ വർഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകൾക്ക് സജി പിള്ളയും, രശ്മി മേനോനും നേതൃത്വം നല്കി. രമ നായരും കുടംബാംഗങ്ങളും ആണ് മണ്ഡലകാല കൊടിയേറ്റ് പൂജ സമർപ്പിച്ചത്.

ഭാരതീയ ദർശനങ്ങൾ പറയുന്നത്, ഈ പ്രപഞ്ച പ്രഹെളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ് . ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്, നമ്മിലെ ശരിയായ ഉണ്മയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയ് ചന്ദ്രൻ പ്രസ്താവിച്ചു.

അതി രാവിലെ ഉണർന്ന് ബ്രഹ്മചര്യനിഷ്ഠയോടെ വ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയിൽ അർപ്പിച്ച്, ഭഗവാനിൽ അഭയംപ്രാപിക്കുന്ന ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയും, ആത്മീയമായ ഉയർച്ച നേടുകയും ചെയ്യുന്നു. കുടുംബത്തിൽ ഒരാളെങ്കിലും സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാൽ ആ കുടുംബത്തിന് തന്നെ പോസിറ്റീവ് ആയ പല മാറ്റങ്ങൾ സംഭവിക്കും എന്ന് ഷിക്കാഗോ ഗീതാമണ്ഡലം ആത്മീയ ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു.

മണ്ഡല മകരവിളക്ക് കൊടിയേറ്റ് ഒരു വൻ വിജയമാക്കുവാൻ പ്രവർത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവർത്തകർക്കും, ഉത്സവസത്തിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും, ഗണേശ അഥർവ ശീര്ഷ ഉപനിഷദ്ത്തിന്നും, പുരുഷസൂക്തത്തിന്നും ശ്രീരുദ്രത്തിന്നും ചമകങ്ങൾക്കും നേതൃത്വം നല്കിയ ശ്രീരാജ അയ്യർക്കും, പണ്ഡിറ്റ് ഹരിഹരൻജിക്കും, പൂജകൾക്ക് നേതൃത്വം നൽകിയ ബിജുകൃഷ്ണൻ സ്വാമിക്കും, കൊടിയേറ്റ് ഉത്സവം സ്പോൺസർ ചെയ്ത രമ നായർക്കും കുടുംബത്തിനും ജനറൽ സെക്രട്ടറി ബൈജു എസ്. മേനോൻ പ്രത്യേകം നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP