Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു

ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഭക്തി സാന്ദ്രവും, രാമനാമ മന്ത്ര മുഖരിതവുമായ ദിവ്യ മുഹൂർത്തത്തിൽ, നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളുടെ മാതാവായ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ, ഈ വർഷത്തെ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള കർക്കിടക രാവുകളിൽ ഷിക്കാഗോയിൽ എങ്ങും മുഴങ്ങുക ശ്രീരാമ ശീലുകൾ ആയിരിക്കും.

ഭക്തിയും യുക്തിയും വിഭക്തിയും ചേർന്ന പഞ്ചമവേദമായ രാമായണം, ഭക്തിയോടെ പാരായണം ചെയുന്നതിലൂടെയും കേൾക്കുന്നതിലൂടെയും മനസും ശരീരവും പാപമുക്തി കൈവരിച്ച്, ശാന്തിയും സമാധാനവും നിറയും.

സർവ്വ വിഘ്നനിവാരകനായ മഹാഗണപതി പൂജകൾക്കും, വിശേഷാൽ ശ്രീ രാമചന്ദ്ര പൂജകൾക്കും അഭിഷേകത്തിനും ശേഷമാണ് ഈ വർഷത്തെ രാമായണ പാരായണം ആരംഭിച്ചത്. ഈ വർഷത്തെ മഹാപൂജകൾക്ക് പ്രധാന പുരോഹിതൻ ശ്രീ ബിജു കൃഷ്ണൻ ജി നേതൃത്വം നൽകി. അതുപോലെ ഈ വർഷത്തെ രാമായണ പാരായണം ഉത്ഘാടനം ചെയ്തത് കേരളത്തിലെ ക്ഷേത്രങ്ങളിൽ രാമായണം പാരായണത്തിന് നേതൃത്വം നൽകുന്ന ശ്രീമതി ജയാ നായർ അമ്മയായിരുന്നു. തുടർന്ന് ഇന്ന് നമ്മുടെ ജീവിതത്തിൽ രാമായണത്തിനുള്ള പ്രസക്തിയെ പറ്റിയുള്ള സത്സംഗവും നടന്നു.ഈ വർഷത്തെ രാമായണ പാരായണ ശുഭരാഭം എല്ലാവര്ഷത്തെയും പോലെ ഈ വർഷവും സ്പോൺസർ ചെയ്തത് ശ്രീ രവി മുണ്ടക്കൽ ജിയുടെയും, ശ്രീ രവി ദിവാകരൻ ജിയുടെയും കുടുംബങ്ങൾ ആണ്.

വാത്മീകി ഗിരിസംഭൂതാ
രാമസാഗര ഗാമിനീ
ഭൂതാനി ഭുവനം പുണ്യം
രാമായണ മഹാനദി

വാത്മീകിയാകുന്ന മഹാ പർവ്വതത്തിൽ നിന്നുത്ഭവിച്ച, രാമനെന്ന മഹാ സാഗരത്തിലേക്ക് ഒഴുകിയെത്തുന്ന മഹാനദിയാണ് രാമായണം. ഈ മഹാനദി ഒഴുകുന്ന തീരങ്ങളിലെ മനുഷ്യരുടെ അധ:കരണങ്ങൾ ശുദ്ധികരിച്ച്, മനസ്സിനെ നിർമ്മലമാക്കുന്നു. ഈ പുണ്യഗ്രന്ഥമായ വാൽമികി രാമായണത്തിന്റെ സത്ത എടുത്ത് അതിൽ ഭക്തിയും വിഭക്തിയും നിറച്ച് ഒരു അമൃതകലശം പോലെ അദ്ധ്യാത്മ രാമായണമായി മലയാളിക്ക് നൽകിയിരിക്കുകയാണ് ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യൻ.

ഈ മഹാകൃതി ചൊല്ലുന്നതും കേൾക്കുന്നതും മഹാ പുണ്യം എന്ന് തദവസരത്തിൽ ഗീതാ മണ്ഡലത്തിന്റെ സ്പിരിച്യുൽ ചെയര്മാന് ശ്രീ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ രാമായണ പാരായണത്തിൽ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങൾക്കും, ശ്രീ ബിജു കൃഷ്ണനും, രാമായണ പാരായണ ശുഭരാഭം സ്പോൺസർ ചെയ്ത ശ്രീ രവി മുണ്ടക്കൽ ജിയുടെയും, ശ്രീ രവി ദിവാകരന്റെയും കുടുംബങ്ങൾക്കും ഗീതാ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന അന്നദാനത്തോടെ ഈ വർഷത്തെ രാമായണ പാരായണത്തിന് ശുഭാരഭത്തിനു പര്യവസാനമായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP