Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിഷിഗൺ സെന്റ് ജോൺസ് മാർത്തോമാ ചര്ച്ച ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ്

മിഷിഗൺ സെന്റ് ജോൺസ് മാർത്തോമാ ചര്ച്ച ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ്

പി പി ചെറിയാൻ

മിഷിഗൺ: മിഷിഗൺ സെന്റ് ജോൺസ് ചര്ച്ച മാർത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്തആഭിമുഖ്യത്തിൽ യുവജന വാരത്തോടു അനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്ഫെസ്‌റ് നടത്തുന്നു .

'ഫീഡിങ് അമേരിക്ക' എന്ന പ്രോജെക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബർ 17 ശനിയാഴ്ച 11.30 am മുതൽ 2.30 pm വരെ പൂർണമായും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചു ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിന്റെപാർക്കിങ് ഏരിയയിൽ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ് ഫെസ്റ്റ് നടത്തുന്നത്.

ഇതിനോട് അനുബന്ധിച്ചു വിവിധ സാധനങ്ങൾ ലേലം ചെയ്യുന്നതായിരിക്കും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളായിട്ടുള്ള സെന്റ് ജോൺസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന് നിങ്ങളുടെ പ്രാർത്ഥന പൂർവമായ സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
റവ . ക്രിസ്റ്റഫർ ഡാനിയേൽ(പ്രസിഡന്റ് ) 732-754-8131
ബിനു ജേക്കബ് ( വൈസ് പ്രസിഡന്റ് )- 586-879-7667
സിമി അനിൽ (സെക്രട്ടറി )-586-601-4047
സജിനി സ്റ്റീഫൻ (ട്രെഷറർ )-586-243-9074

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP