Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിയക്കോന വെബിനാർ മാർച്ച് 15നു; ഉദ്ഘാടനം ഐസക് മാർ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ; മുഖ്യ പ്രഭാഷണം റവ. ജോൺ സ്പർജൻ

ഫിയക്കോന വെബിനാർ മാർച്ച് 15നു; ഉദ്ഘാടനം ഐസക് മാർ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പ; മുഖ്യ പ്രഭാഷണം റവ. ജോൺ സ്പർജൻ

പി.പി. ചെറിയാൻ

ടെന്നിസി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക (FIACONA) മാർച്ച് 15 -ന് ചൊവാഴ്ച (ഈസ്റ്റേൺ സമയം ) രാത്രി 8 മണിക്ക് 'വി ഓൾ നീഡ് സെക്കൻഡ് ചാൻസസ് (We all need second chances) ' എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലെക്‌സിനോസ് വെബിനാർ ഉത്ഘാടനം ചെയ്യും . മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രിസൺ ഫെല്ലോഷിപ് ടെന്നസി ഫീൽഡ് ഡയറക്ടർ റവ ജോൺ സ്പർജനാണു.

സൂം പ്ലാറ്റ്ഫോമിലൂടെയുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടർ അഭ്യർത്ഥിച്ചു. മാർച്ച് 15 -ന് ചൊവാഴ്ച (ഈസ്റ്റേൺ സമയം ) രാത്രി 8 മണിക്ക്. വെബിനാർ യുട്യൂബിലും, ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP