Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഹൂസ്റ്റണിൽ

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഹൂസ്റ്റണിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദര പൂർവം കൊണ്ടാടുന്നു.

ഏപ്രിൽ 27,28 ( ശനി,ഞായർ) തീയതികളിലാണ് പെരുന്നാൾ നടത്തപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.വന്ദ്യ ഫാ. ജോൺ ഗീവർഗീസ്, ഫാ. ഡോ.സി.ഓ.വർഗീസ് എന്നിവർ പ്രധാന കാർമികത്വം വഹിക്കും. ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികളായ ഫാ. ഐസക്ക് പ്രകാശ്, സെക്രട്ടറി ഷിജിൻ തോമസ്, ട്രസ്റ്റിറജി സ്‌കറിയ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
ഷിജിൻ തോമസ് (സെക്രട്ടറി) - 409 354 1338

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP