Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ നയിക്കുന്ന ബൈബിൾ കൺവെൻഷൻ 23 മുതൽ ഡാളസിൽ

പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ നയിക്കുന്ന ബൈബിൾ കൺവെൻഷൻ 23 മുതൽ ഡാളസിൽ

ജീമോൻ റാന്നി

ഡാളസ് : സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വെരിയുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഡാളസ് നിവാസികൾക്ക് അവസരം ഒരുങ്ങുന്നു.

ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23rd, 24th & 25th (വെള്ളി ശനി ഞായർ ) തീയതികളിൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (11550 Luna Rd, Dallas, TX 75234) നടത്തപ്പെടുന്ന ബൈബിൾ കൺവൻഷണിൽ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പാ തിരുവചനപ്രഘോഷണം നടത്തും. വൈകിട്ട് 6:30 മുതൽ 9 വരെ നടത്തപ്പെടുന്ന കൺവൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

വചനപ്രഘോഷണങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകർന്നു കൊടുത്തുകൊണ്ടിരിക്കുകയും. ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ. ഈ വൈദികശ്രേഷ്ഠന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കൺവൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൺവൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റവ.ഡോ. എബ്രഹാം മാത്യു -214-886-4532
റവ ബ്ലെസിൻ കെ. മോൻ -972-951-0320
ജോബി. ജോൺ - 214-235-3888 (കൺവീനർ )
ജോ ഇട്ടി - 214-604-1058 (സെക്രട്ടറി )
ഫെബിൻ ജോജി (ട്രഷറർ ) - 469 356 3621

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP