Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

നോർത്ത് അമേരിക്കൻ സിഎസ്‌ഐ സഭയുടെ കൗൺസിൽ സിൽവർ ജൂബിലി സമാപനവും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും നാളെ മുതൽ

നോർത്ത് അമേരിക്കൻ സിഎസ്‌ഐ സഭയുടെ കൗൺസിൽ സിൽവർ ജൂബിലി സമാപനവും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും നാളെ മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: സിഎസ്‌ഐ സഭ നോർത്ത് അമേരിക്കൻ കൗൺസിൽ സിൽവർ ജൂബിലി സമാപനാഘോഷങ്ങളും 32 -മത് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും ജൂലൈ 24 - 28 വരെ (ബുധൻ മുതൽ ഞായർ) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റൺ ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ചാണ് കോൺഫറൻസും ആഘോഷങ്ങളും നടത്തപ്പെടുന്നത്.

24 നു രാവിലെ 11 മണിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് കൂടി കോൺഫറൻസ് ആരംഭിക്കും. തുടർന്ന് നോർത്ത് അമേരിക്കൻ കൗൺസിൽ മീറ്റിങ് സഭയുടെ പരമാധ്യക്ഷനും ഇന്ത്യയിലെ ആംഗ്ലിക്കൻ പ്രിമേറ്റുമായ മോസ്റ്റ്. റവ. തോമസ് കെ ഉമ്മൻ അധ്യക്ഷത വഹിക്കും.

Stories you may Like

25 നു വൈകിട്ട് നടക്കുന്ന പ്രദക്ഷിണത്തോടു കൂടി സിൽവർ ജൂബിലി സമാപന മീറ്റിങ്ങും 32 -മത് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും ആരംഭിക്കും. മോഡറേറ്റർ അഭിവന്ദ്യ തോമസ് കെ. ഉമ്മൻ തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ ബിഷപ്പുമാരായ റൈറ്റ്.റവ. ഡോ.ജോൺ പെരുമ്പലത്ത്,(ബിഷപ്പ്, ബ്രാഡ്വെൽ ഡയോസിസ്, ചർച്ച് ഓഫ് ഇംഗ്‌ളണ്ട്) റൈറ്റ്.റവ.ഉമ്മൻ ജോർജ് ( ബിഷപ്പ്,കൊല്ലം കൊട്ടാരക്കര ഡയോസിസ്) റവ.ഡോ. രത്നാകര സദാനന്ദം (ജനറൽ സെക്രട്ടറി, സിഎസ്‌ഐ സിനഡ്), അഡ്വ. റോബർട്ട് ബ്രൂസ് (ട്രഷറർ, സിഎസ്‌ഐ സിനഡ്), ഡോ. സൂസൻ തോമസ് ( സിഎസ്‌ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡണ്ട്,നോർത്ത് അമേരിക്കൻ കൗൺസിൽ) മാത്യു ജോഷ്വ (സെക്രട്ടറി,നോർത്ത് അമേരിക്കൻ കൗൺസിൽ) ചെറിയാൻ ഏബ്രഹാം (ട്രഷറർ,നോർത്ത് അമേരിക്കൻ കൗൺസിൽ), ആദരണീയനായ കെ.പി.ജോർജ് ( ഫോർട്‌ബെൻഡ് കൗണ്ടി ജഡ്ജ്,ടെക്‌സാസ്) എന്നിവർ പ്രസംഗിക്കും.

ഹൂസ്റ്റൺ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെടും. തുടർന്ന് നടക്കുന്ന ഫാമിലി കോണ്ഫറൻസിൽ 'ഡെസ്സേർട് ബ്ലോസ്സം' (യെശയ്യാവ്: 35:1-2) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങളും ചർച്ചകളും മറ്റും നടത്തപ്പെടുന്നതാണ്.

കേരളത്തിൽ പന്തളത്തു ജനിച്ച് ഇന്ത്യയിലെ സെമിനാരികളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പ്രഥമ മലയാളി ബിഷപ്പായി ഇപ്പോൾ ബ്രാഡ്‌വെൽ ഡയോസിസിന്റെ ബിഷപ്പായി പ്രവർത്തിക്കുന്ന ബിഷപ്പ് റൈറ്റ്. റവ. ജോൺ പെരുമ്പലത്ത് വിഷയം അവതരിപ്പിക്കുകയും ചർച്ചകൾ നയിക്കുകയും ചെയ്യുന്നതാണ്. യുവജന സംഘടനയുടെ മീറ്റിംഗിൽ റവ. ജോബി ജോയ് ( വികാരി, സിഎസ്‌ഐ ചർച്ച്) എലിസബത്ത് ( ന്യൂ ജേഴ്സി ) എന്നിവർ നേതൃത്വം നൽകും. സ്ത്രീജന സഖ്യം യോഗങ്ങൾക്കു ഡോ.സൂസൻ തോമസും കുട്ടികളുടെ മീറ്റിംഗിൽ സ്മിതാ ശാമുവേലും നേതൃത്വം നൽകുന്നതാണ്. പ്രഗത്ഭരായ മറ്റു വിവിധ നേതാക്കളും വിവിധ വിഷയങ്ങളെ അധികാരിച്ചു സംസാരിക്കുന്നതാണ്.

28നു (ഞായർ) രാവിലെ 8.30 നു ഹോട്ടലിൽ പ്രത്യേകം തയാറാക്കുന്ന മദ്ബഹയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടു കൂടി കോൺഫറൻസ് സമാപിക്കും. മോഡറേറ്റർ മോസ്റ്റ്.റവ. തോമസ് കെ. ഉമ്മൻ പ്രധാന കാർമികത്വം വഹിക്കും.

സിഎസ്‌ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിലിൽ 29 പള്ളികളാ ണുള്ളത്. ന്യൂയോർക്ക്, ന്യൂ ജേഴ്സി, ഫിലാഡൽഫിയ, ഡാളസ്, ഹൂസ്റ്റൺ, ഷിക്കാഗോ, ഡിട്രോയിറ്റ്, അറ്റ്‌ലാന്റ, കൻസാസ് സിറ്റി, കാനഡ, എഡ്മന്റോൺ മുതലായ സ്ഥലങ്ങളിലെ സഭകളിൽ നിന്ന് ഏകദേശം 450 പേർ
കോൺ ഫറൻസിൽ പങ്കെടുക്കും. കോൺഫറൺസിന്റെ ക്രമീകരണങ്ങൾക്കായി ഹൂസ്റ്റൺ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തിൽ 25 ൽ പരം വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

റവ. വില്യം ഏബ്രഹാം ചെയർമാനായും റ്റി.റ്റി മാത്യു ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്നു. മറ്റു കമ്മിറ്റികൾക്കു സഭയിലെ വിവിധ പ്രഗത്ഭരായ നേതാക്കൾ നേതൃത്വം നൽകുന്നു.

28 നു വിശുദ്ധ കുർബാനയ്ക്കു ശേഷം നടക്കുന്ന ബിസിനസ് മീറ്റിംഗോടുകൂടി കൂടി കോൺഫറൻസ് സമാപിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP