Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ 19 മുതൽ

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ 19 മുതൽ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓർത്തോഡോക്‌സ് കൺവൻഷൻ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498) 2020 നവംബർ 19, 20, 21 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ നടത്തപ്പെടുന്നു. ഹൂസ്റ്റണിൽ നടത്തപ്പെടുന്ന ഈ സംയുക്ത കൺവെൻഷന് സെന്റ് തോമസ് കത്തിഡ്രൽ, സെന്റ് ഗ്രീഗോറിയോസ് , സെന്റ് സ്റ്റീഫൻസ്, സെന്റ് മേരീസ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് എന്നീ ദേവാലയങ്ങൾ നേതൃത്വം നൽകും.

ഈ വർഷത്തെ കൺവെൻഷനു സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസന സഹായ മെത്രാപ്പൊലീത്താ ഡോ.സഖറിയാസ് മാർ അപ്രേം,മലങ്കര ഓർത്തഡോക്‌സ് സഭയിലെ പ്രമുഖ കൺവൻഷൻ പ്രാസംഗികനും, ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്‌സ് ഇടവക വികാരിയുമായ റവ. ഫാ.ഐസക് ബി.പ്രകാശ്, ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്‌സ് ഇടവക വികാരി റവ. ഫാ.ജേക് കുര്യൻ എന്നിവർ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അംഗങ്ങൾ ചേർന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.യുവതി യുവാക്കൾക്കും, കുട്ടികൾക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാകും.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് ഈ ഇടവകകളിൽ നിന്നുള്ള വൈദികരും ഇടവക അംഗങ്ങളും അടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കൺവൻഷൻ കൺവീനർ ഫാ.ജോൺസൺ പുഞ്ചക്കോണം, സെക്രട്ടറി മനോജ് തോമസ് (സെന്റ് തോമസ് ), ട്രഷറർ: അനിൽ എബ്രഹാം (സെന്റ് മേരീസ്), കമ്മറ്റി അംഗങ്ങളായി ഷീജ വർഗ്ഗീസ് , എൽദോ പീറ്റർ (സെന്റ് ഗ്രീഗോറിയോസ് )ഫിലിപ്പ് ഫിലിപ്പോസ് , സജി പുളിമൂട്ടിൽ, ജിം തോമസ് (സെന്റ് സ്റ്റീഫൻസ്), നൈനാൻ വീട്ടിനാൽ, ഷാജി പുളിമൂട്ടിൽ, (സെന്റ് മേരീസ് ) രാജു സ്‌കറിയ, ഷിജിൻ തോമസ് , (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് , ഷൈനി ജോർജ് & ബിജു ജോർജ്, (സെന്റ് തോമസ് ) ഗായകസംഘ കോഓർഡിനേറ്റർമാരായി - വിശാഖ് പണിക്കർ, സ്റ്റീഫൻ ജെയിംസ് (സെന്റ് മേരീസ്) ബിജു ജോർജ് (സെന്റ് തോമസ്) പബ്ലിസിറ്റി കൺവീനർ ഫാ.ജോൺസൻ പുഞ്ചക്കോണം, എൽദോ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു .
സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവകയുടെ ഫേസ്‌ബുക് ലൈവിൽ കൂടിയും ഓർത്തോഡോക്‌സ് ടിവിയുടെ യൂട്യൂബ് ചാനലിൽ കൂടിയും കൺവൻഷൻ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.
Facebook link
https://m.facebook.com/StMarysMalankaraOrthodoxChurchHoustonTexas/?ref=m_notif&notif_t=live_video_explicit

Youtube Link
https://www.youtube.com/c/OrthodoxTVlive/videos?view_as=subscriber
കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം (കൺവീനർ) 770-310-9050
മനോജ് തോമസ് (സെക്രട്ടറി): 832-633-0593
അനിൽ എബ്രഹാം (ട്രഷറർ):346-401-1741

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP