Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ സമാപിച്ചു

ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ സമാപിച്ചു

പി.പി. ചെറിയാൻ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 മുതൽ മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിമൂന്നാം കൺവൻഷന് ഉജ്ജ്വല സമാപനം. കോപ്പേൽ സെന്റ് അൽഫോൻസ ചർച്ചാണ് ഈ വർഷത്തെ കൺവൻഷന് ആതിഥ്യം വഹിച്ചത്.

ഡാളസിലെ 21 ക്രിസ്ത്യൻ ചർച്ചുകൾ സംയുക്തമായാണ് കൺവൻഷൻ സംഘടിപ്പിച്ചത്. എല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വെർച്വൽ കൺവൻഷനാണ് നടന്നതെങ്കിലും എല്ലാവരുടേയും ആത്മാർഥ സഹകരണം അനുഗ്രഹ സമാപ്തിക്കു കാരണമായതായി കെഇസിഫ് പ്രസിഡന്റ് ഫാ. ജേക്കബ് ക്രിസ്റ്റി, ജനറൽ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു.

കേരളത്തിൽ നിന്നും പ്രമുഖ കൺവൻഷൻ പ്രാസംഗികനും വേദപണ്ഡിതനുമായ റവ. പൗലോസ് പാറേക്കര കോർ എപ്പിസ്‌ക്കോപ്പ മുഖ്യപ്രഭാഷകനായിരുന്നു. ഓഗസ്റ്റ് 28 ന് പ്രാരംഭ ദിനയോഗം കെസിഇഎഫ് ജനറൽ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടറുടെ ആമുഖത്തോടെ ആരംഭിച്ചു.

പ്രസിഡന്റ് ഫാ. ജേക്കബ് ക്രിസ്റ്റി, റവ. മാത്യു മാത്യൂസ്, ലിന്റോ ചാക്കോ, റവ. ജിജൊ അബ്രഹാം, ഡോ. ബോബി ജോർജ് തര്യൻ, ഫാ. എൽദൊ പൈലി, റവ. ജോർജ്കുട്ടി കൊച്ചുമ്മൻ എന്നിവരും രണ്ടാം ദിവസം ഫാ. ജേക്കബ് ക്രിസ്റ്റി, റവ. തോമസ് മാത്യു, ഫിലിപ്പ് മാത്യു, റവ. തമ്പാൻ വർഗീസ്, പി.വി. ജോൺ, റവ. വി. എം. തോമസ് കോർ എപ്പിസ്‌കോപ്പാ, റവ. തോമസ് മാത്യു എന്നിവരും സമാപന യോഗത്തിൽ റവ. ഡോ. അബ്രഹാം മാത്യു, സജി തമ്പാൻ, കൊച്ചുമ്മൻ, ഫാ. ജേക്കബ് ക്രിസ്റ്റി, റവ. മാത്യു ജോസഫ് (മനോജച്ചൻ) ജോൺ തോമസ് (കുഞ്ഞ്), വെരി. റവ. എം. എസ്. ചെറിയാൻ കോർ എപ്പിസ്‌കോപ്പാ എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

കൺവൻഷൻ വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഇടവക ജനങ്ങൾക്കും പാറേക്കര കോർ എപ്പിസ്‌കോപ്പായ്ക്കും ഷാജി രാമപുരത്തിനും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ നന്ദി പറഞ്ഞു. പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP