Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ.ജി.നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ കൺവൻഷൻ ന്യുയോർക്കിൽ

എ.ജി.നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ  കൺവൻഷൻ ന്യുയോർക്കിൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് അമേരിക്കൻ ഫെലോഷിപ്പ് ഈസ്റ്റേൺ റീജിയന്റെ 30- മത് വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ന്യൂയോർക്കിൽ എളിയ തുടക്കത്തോടെ ആരംഭിച്ച ഈസ്റ്റേൺ റീജിയന്റെ പ്രവർത്തനങ്ങൾ വളരെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. വർദ്ധിതമായ ഉത്സാഹത്തോടെയും വ്യക്തമായ പദ്ധതികളോടെയും നീങ്ങുന്ന റീജിയന്റെ ഈ വർഷത്തെ വാർഷിക കൺവൻഷൻ ജൂൺ 28 മുതൽ 30 വരെ ക്വീൻസ് സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.

29 ന് ശനിയാഴ്ച 3 മുതൽ 5.30 വരെ ക്രൈസ്റ്റ് എ.ജി ചർച്ചിൽ വെച്ച് ഉണർവ്വ് യോഗവും മിഷൻ ചലഞ്ച് സെമിനാറും നടത്തപ്പെടും. സംയുക്ത സഭാരാധന യോഗം ഞായറാഴ്ച രാവിലെ 9 ന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. അസംബ്ലീസ് ഓഫ് ഗോഡ് തമിഴ്‌നാട് സൂപ്രണ്ട് റവ. ഏബ്രഹാം തോമസാണ് ഇത്തവണത്തെ കൺവൻഷനിലെ മുഖ്യപ്രഭാഷകൻ.

വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലും പരിസരങ്ങളിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രഗല്ഭരായ ശുശ്രൂഷകർ പരസ്പരമുള്ള കൂട്ടായ്മയ്ക്കും കേരളത്തിലെ സഭകൾക്ക് വേണ്ടിയുള്ള ഭൗതീക കൂട്ടായ്മകളുടെ ഏകോപനത്തിനുമായി ആരംഭിച്ച ഫെലോഷിപ്പ് ഇന്ന് അനേക സഭകൾ ഒന്നുചേർന്നുള്ള ശക്തമായ റീജിയനായി മാറിയിരിക്കുന്നു. റീജിയനിൽ ഉൾപ്പെടുന്ന സഭകളെക്കൂടാതെ അടുത്തുള്ള മറ്റ് സഭകളും പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു.

റീജിയൻ ഭാരവാഹികളായ റവ. വിൽസൻ ജോസ് പ്രസിഡന്റ്), തോംസൺ പള്ളിൽ (സെക്രട്ടറി), ഷാജി ചെറിയാൻ (ട്രഷറാർ), റവ. ജോണിക്കുട്ടി വർഗീസ് (വൈസ് പ്രസിഡന്റ്) തുടങ്ങിയവർ കൺവൻഷന് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP