Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സുവിശേഷ യോഗങ്ങൾ 24 മുതൽ - പാസ്റ്റർ ജോൺ ഫിലിപ്പ് നേതൃത്വം നൽകും

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സുവിശേഷ യോഗങ്ങൾ 24 മുതൽ - പാസ്റ്റർ ജോൺ ഫിലിപ്പ് നേതൃത്വം നൽകും

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സുവിശേഷ യോഗവും ബൈബിൾ സ്റ്റഡിയും നടത്തപ്പെടുന്നു.

പ്രമുഖ കൺവെൻഷൻ പ്രസംഗകനും എഴുത്തുകാരനും വേദപുസ്തക പണ്ഡിതനുമായ പാസ്റ്റർ ജോൺ ഫിലിപ്പ് തിരുവചന ശുശൂഷകൾക്കു നേതൃത്വം നൽകും. കൊച്ചി ഏഷ്യൻ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലും ഒമാൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ മുൻ പാസ്റ്ററുമായ ഇദ്ദേഹം ബൈബിൾ കോളേജ് കുമ്പനാട് ഫാക്കൽറ്റിയായും സേവനമനുഷ്ഠിക്കുന്നു.

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ ( 7705, S LOOP E Fwy, Houston, TX 77012) മെയ് 24 , 25 തീയതികളിൽ (വെള്ളി, ശനി) വൈകുന്നേരം 7 മണിക്ക് യോഗങ്ങൾ ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് വേദപഠന ക്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്.

അനുഗ്രഹീത ദൈവദാസന്റെ തിരുവചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിപ്പാൻ ഏവരെയും യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

പാസ്റ്റർ മാത്യു കെ ഫിലിപ്പ് (ലീഡ് പാസ്റ്റർ ) - 281 736 6008
ഡോ.ഡെന്നി ജോസഫ് - (സെക്രട്ടറി) - 713 775 7407
ജോബിൻ ജോൺസൺ - (ട്രഷറർ) - 423 356 0303

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP