Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശുദ്ധ കാതോലിക്കാ ബാവക്ക് ഫ്ളോറിഡാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സ്വീകരണം . ജൂലായ് 15ന്

പരിശുദ്ധ കാതോലിക്കാ ബാവക്ക് ഫ്ളോറിഡാ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സ്വീകരണം . ജൂലായ് 15ന്

പി.പി. ചെറിയാൻ

സൗത്ത് ഫ്ളോറിഡാ: പരിശുദ്ധ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ഭാവക്ക് സൗത്ത് ഫ്ളോറിഡാ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പൗര സ്വീകരണം സംഘടിപ്പിക്കുന്നു. ജൂലായ് 15 തിങ്കളാഴ്ച ആദ്യമായി ഇടവക സന്ദർശിക്കുന്ന ബാവാ തിരുമേനിക്ക് ഉജ്ജ്വല സ്വീകരണം നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി റവ.ഫാ.ഡോ.ജോയ് പൈങ്കോലിൽ, റവ.ഫാ.ഡോ. ജേക്കബ് മാത്യൂ, റവ.ഫാ.ഫിലിപ്പോസ് സ്‌കറിയാ എന്നിവർ അറിയിച്ചു.

സമ്മേളനം വിജയിപ്പിക്കുന്നതിന് പി.എ.ഏലിയാസ്, വിജയൻ തോമസ്, തോമസ് ചെറിയാൻ, വിന്റു മാമൻ, ജസിക്ക അലക്സാണ്ടർ, സി.ഡി.ജോസഫ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി സജ്ജീവമായി രംഗത്തുണ്ട്.

വൈകീട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനക്കു ശേഷമാണ് പൊതുസമ്മേളനം നടക്കുന്നതെന്ന് സെക്രട്ടറി മാത്യു വർഗീസ്, ട്രഷറർ എം വിചാക്കോ എന്നിവർ പറഞ്ഞു. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്. മാത്യു വർഗീസ്(സെക്രട്ടറി)954 234 1201, എം വി ചാക്കൊ(ട്രഷറർ) 954 401 6775

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP