Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം മറ്റന്നാൾ ശനിയാഴ്ച

ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം മറ്റന്നാൾ ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം മറ്റന്നാൾ ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് മേരി ക്യൂൻ ഓഫ് ഹെവൻ കാത്തലിക് ചർച്ചിൽ വച്ചു ആഘോഷിക്കുന്നു.

ഫാ. ടോം രാജേഷ് പള്ളിയിൽ, ഫാ. പോൾ ചൂരത്തൊട്ടിയിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കുകയും തുടർന്നു പാരീഷ് ഹാളിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് സാന്റായുടെ വരവേൽപും, ക്രിസ്തുമസ് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോയും, ഭാരവാഹികളും എല്ലാ ഷിക്കാഗോ ലാറ്റിൻ കാത്തലിക് അംഗങ്ങളേയും, മറ്റു സമൂഹത്തിലെ സ്നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഹെറാൾഡ് ഫിഗുരേദോ (630 400 1172), ജോമോൻ പണിക്കത്തറ (630 373 2134), ബിനു അലക്സ് (630 217 6778), വിജയ് വിൻസെന്റ് (847 909 1252)
സ്ഥലത്തിന്റെ വിലാസം
Mary Queen of Heven Catholic Church, 426 N, West Ave, Elmhurst, Illinois- 60126

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP