Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെയിംസ് കുരീക്കാട്ടിൽ 'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു

ജെയിംസ് കുരീക്കാട്ടിൽ 'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു

ചാക്കോ കളരിക്കൽ

ജെയിംസ് കുരീക്കാട്ടിൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോൺഫെറൻസ് ജൂൺ 10, 2020 (June 10, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്: ജെയിംസ് കുരീക്കാട്ടിൽ. വിഷയം: 'സ്വാതന്ത്രചിന്തകനായ യേശു'.

ഈ പ്രാവശ്യം വിഷയമവതരിപ്പിക്കുന്ന ജെയിംസ് കുരീക്കാട്ടിൽകെസിആർഎം നോർത് അമേരിക്ക എന്നസംഘടനയുടെസെക്രട്ടറിയാണ്. ഈ ടെലികോൺഫെറൻസിൽ സംബന്ധിക്കുന്ന എല്ലാവർക്കും അദ്ദേഹം സുപരിചിതനാണെന്നാണ് എന്റെ വിശ്വാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അദ്ധ്യാപനത്തിനുള്ള ബിരുദവും നേടി നീണ്ട 16 വർഷം ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീടാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് കുടിയേറിയത്.ജെയിംസ് നല്ല ഒരു വാഗ്മിയും എഴുത്തുകാരനുമാണ്.മതാചാര്യന്മാർ വിളമ്പുന്നതുമുഴുവൻ വിശ്വാസത്തിലൂടെ വിഴുങ്ങാതെ സ്വബുദ്ധി ഉപയോഗിച്ച് സ്വതന്ത്രമായി ചിന്തിച്ച് തീരുമാനമെടുക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ജെയിംസ്.അദ്ദേഹം അടുത്ത കാലത്തു പ്രസിദ്ധീകരിച്ച 'മല്ലുക്ലബ്ബിലെ സദാചാര തർക്കങ്ങൾ' വളരെയധികം പ്രസംശ പിടിച്ചുപറ്റിയ ഒരു പുസ്തകമാണ്.

കെസിആർഎം നോർത് അമേരിക്ക പോലുള്ള ഒരുസംഘടനഎന്തുകൊണ്ടാണ് 'സ്വതന്ത്രചിന്തകനായ യേശു' എന്ന വിഷയം ചർച്ചയ്ക്കായി തെരഞ്ഞെടുത്തത് എന്ന ചോദ്യം ചിലർക്കെങ്കിലും ഉണ്ടാകാം. യഥാർത്ഥത്തിൽ യേശു യഹൂദമതത്തിലെ കറതീർന്ന ഒരു സ്വതന്ത്ര ചിന്തകനും യഹൂദമത നവീകരണപ്രസ്ഥാനത്തിന്റ്റെഅമരക്കാരനുമായിരുന്നു.ഉദാഹരണത്തിന് യഹൂദമത നിയമങ്ങളെ യേശു എങ്ങനെ നോക്കിക്കണ്ടു എന്നുനോക്കാം. 'സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ സാബത്തിനുവേണ്ടിയല്ല.' (മർക്കോ. 2: 27). നിയമജ്ഞരേയും ഫരിസേയരേയും ദാക്ഷണ്യമില്ലാതെ വെള്ളയടിച്ച കുഴിമാടങ്ങളോട് ഉപമിച്ച് പരിഹസിക്കുന്നു (മത്താ. 23: 27-36). 'ഭൂമിയിൽ ആരെയും പിതാവെന്ന് നിങ്ങൾ വിളിക്കരുത്.' (മത്താ. 23: 9). ഒരു സ്വതന്ത്ര ചിന്തകനല്ലാതെ ആർക്ക് ഇപ്രകാരം യഹൂദ സ്ഥാപിതസഭയെ വിമർശിക്കാനാകും?അപ്പോൾ ഏതു മതത്തിലും സ്വതന്ത്ര ചിന്തയ്ക്ക് സ്ഥാനമുണ്ടെന്നുള്ള വലിയ ഒരുകാഴ്ചപ്പാടും സന്ദേശവും മാതൃകയും യേശു നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. കാലദേശമത മതിൽകെട്ടിൽ നിന്നുകൊണ്ട് സ്വതന്ത്ര ചിന്തകൾക്കും ചിന്തകർക്കുംയേശു എങ്ങനെ വഴികാട്ടിയായി എന്ന വിഷയം പഠനവിധേയമാക്കേണ്ടതാണ്.

ഈ വിഷയത്തിന്റെ വിശകലനത്തിൽ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. പണ്ഡിതന്മാരും ചരിത്രകാരന്മാരുംദൈവശാസ്ത്രജ്ഞന്മാരും യേശുവിന് പല മുഖങ്ങൾ ചാർത്തികൊടുത്തിട്ടുണ്ട്: ചരിത്രപുരുഷനായ യേശു (historical Jesus), ദിവ്യനായ യേശു (divine Jesus). ഒന്ന് യുക്തിവാദ വഴി മറ്റത് ക്രിസ്തീയ വിശ്വാസ വഴി. ബൈബിളിന്റെ ചരിത്രപരമായ സമീപനത്താലും വിമർശനാത്മക പഠനംകൊണ്ടും മാത്രമെ പൂർണ മനുഷ്യനായ യേശുവിന്റെ സ്വതന്ത്രചിന്തയെ മനസ്സിലാക്കാൻ കഴിയു. അവിടെ ദിവ്യനായ യേശുവിന് പ്രസക്തിയില്ല. പ്രസക്തി ഉണ്ടാകാൻ പാടില്ല. കാരണം ദിവ്യനായ യേശു വിശ്വാസത്തിന്റെ തലമാണ്.
യഹൂദ മത മേധാവിത്വത്തെ നിർഭയത്തോടെ സ്വതന്ത്ര ചിന്തകനായ യേശു എങ്ങനെ നേരിട്ടുയെന്ന് മനസ്സിലാക്കുന്നത് മതാധിപത്യ കേരളത്തെ മനസ്സിലാക്കാനും സ്വതന്ത്രചിന്തകൾക്ക് സ്ഥാനമില്ലാത്ത ക്രിസ്തീയ സഭകളുടെ നവോദ്ധാനത്തിന്വഴികാട്ടിയാകാനും ഉപകാരപ്രദമായിരിക്കും.

അവതരണത്തിനുശേഷമുള്ള ചോദ്യോത്തര സെഷനിലും ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്‌നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
June 10, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.
ഇന്ത്യയിൽനിന്ന് ആടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർഉപയോഗിക്കേണ്ട നമ്പർ: 0-172-519-9259; Access Code: 959248#
ഇത്ഇന്ത്യയിൽനിന്നും ഫ്രീ കാൾ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ്.
ഇന്ത്യയിൽനിന്നും ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: June 10, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ June 11, 2020 Thursday morning 06.30 am ആയിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP