Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ തിരുനാൾ നൈറ്റ് നാലിന്

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ തിരുനാൾ നൈറ്റ് നാലിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ബൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുഃഖ്‌റാന തിരുനാളിന്റെ ഭാഗമായി തിരുനാൾ നൈറ്റ് (പ്രസുദേന്തി നൈറ്റ്) വിപുലമായ കലാപരിപാടികളോടെ നടത്തപ്പെടുന്നു.
 
ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 4.30-ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്. ഷിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കും. ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ സന്ദേശം നൽകും.

തുടർന്ന് 7 മണിക്ക് കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയത്തിൽ തിരുനാൾ പ്രസുദേന്തിമാരായ സെന്റ് ബർത്തലോമിയ (മോർട്ടൻഗ്രോവ് - നൈൽസ്) വാർഡിന്റെ നേതൃത്വത്തിൽ വർണ്ണശബളവും പ്രൗഢഗംഭീരവുമായ വിവിധ കലാപരിപാടികൾ അരങ്ങേറും.

വൊഡാഫോൺ കോമഡി സ്റ്റാർ കൊല്ലം കിഷോർ (കോമഡിഷോ), ജെസ്സി, ജോജോ, ജയരാജ് നാരായണൻ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേള, പ്രഗത്ഭ കലാകാരികൾ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, സ്‌കിറ്റുകൾ എന്നിവ കലാവിരുന്നിൽ ഉൾപ്പെടുന്നു.  

മോഹൻ സെബാസ്റ്റ്യൻ, ഡോ. സിമി ജെസ്റ്റോ മണവാളൻ, ജൂബി വള്ളിക്കളം എന്നിവരാണ് തിരുനാൾ നൈറ്റ് കോർഡിനേറ്റർമാർ. ഇടവകയിലെ 14 വാർഡുകളിൽ ഒന്നായ സെന്റ് ബർത്തലോമിയ വാർഡാണ്  ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. സിബി പാറേക്കാട്ടിൽ (ജനറൽ കോർഡിനേറ്റർ- 847 209 1142), പയസ് ഒറ്റപ്ലാക്കൽ (പ്രസിഡന്റ്- 312 231 3345), ലൗലി വിൽസൺ (സെക്രട്ടറി- 312 330 4935), റ്റീന മത്തായി (ട്രഷറർ- 847 583 9103) എന്നീ വാർഡ് പ്രതിനിധികളും, കൈക്കാരന്മാരായ മനീഷ് ജോസഫ്, ഷാബു, ആന്റണി ഫ്രാൻസീസ്, പോൾ പുളിക്കൻ തുടങ്ങിയവരും, പാരീഷ് കൗൺസിൽ അംഗങ്ങളും, വിവിധ സംഘടനകളും തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

അന്നേദിവസം നടക്കുന്ന വിശുദ്ധ കുർബാനകളിലും മറ്റ് കലാപരിപാടികളിലും സംബന്ധിക്കുവാൻ ഏവരേയും വികാരി റവ.ഡോ. അഗസ്റ്റിൻ പലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. റോയി മൂലേച്ചാലിലും മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു. ഓഫീസ്: 708 544 7250. വെബ്‌സൈറ്റ്: www.smchicago.org

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP