Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ സീറോ മലബാർ കത്തീഡ്രലിന്റെ നിറപങ്കാളിത്തം

ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ സീറോ മലബാർ കത്തീഡ്രലിന്റെ നിറപങ്കാളിത്തം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സ്വതന്ത്രഭാരതത്തിന്റെ അറുപത്തിയെട്ടാം ജന്മദിനാഘോഷങ്ങളിൽ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 16-ന് രാവിലെ ഡിവോൺ അവന്യൂവിൽ നടന്ന പരേഡ് ജനപങ്കാളിത്തംകൊണ്ടും കമനീയമായ ഫ്‌ളോട്ടുകൾകൊണ്ടും ഏറെ വ്യത്യസ്തത പുലർത്തി. നാനാവർണ്ണത്തിലുള്ള മുത്തുക്കുടകളുമേന്തി കേരളീയ വേഷവിധാനത്തിൽ അണിനിരന്ന സീറോ മലബാർ കുടുംബാംഗങ്ങൾ ഭാരത സഭയുടെ സ്ഥാപകനായ തോമാശ്ശീഹായോടൊപ്പം അണിനിരന്നപ്പോൾ അത് വിശ്വാസപ്രഘോഷണംകൂടിയായി മാറി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ കാണികൾക്ക് ഒരു വേറിട്ട ദൃശ്യാനുഭവമായിമാറി. കാതിന് ഇമ്പവും താളവും നൽകിയ ചെണ്ടമേളം പ്രത്യേക പ്രശംസ നേടി.

ലോകത്തിൽ പലയിടത്തും വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസികൾക്ക് സ്വാതന്ത്ര്യവും സംരക്ഷണവുമുള്ള അമേരിക്കൻ മണ്ണിൽ ഇത്തരമൊരു പ്രാതിനിധ്യം ഏറെ പ്രാധാന്യമുള്ളതാണെന്ന് കത്തീഡ്രൽ വികാരിയും ഷിക്കാഗോ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാനുമായ മാർ ജോയി ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിൽ, കൈക്കാരന്മാരായ മനീഷ് ജോസഫ്, ഇമ്മാനുവേൽ കുര്യൻ, ജോൺ കൂള, സിറിയക് തട്ടാരേട്ട്, കൾച്ചറൽ അക്കാഡമി ഡയറക്ടർ ബീനാ വള്ളിക്കളം, ടോമി മേത്തിപ്പാറ, വിമൻസ് ഫോറം പ്രസിഡന്റ് റാണി കാപ്പൻ, പൈലോപ്പൻ കണ്ണൂക്കാടൻ, കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ, ലാലിച്ചൻ ആലുംപറമ്പിൽ, ജോയിച്ചൻ പുതുക്കുളം, ഡൊമിനിക് തെക്കേത്തല എന്നിവർ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ കത്തീഡ്രലിന്റെ സാന്നിധ്യം വിജയമൊരുക്കുന്നതിനായി ഇടവകാംഗങ്ങളോടൊപ്പം ഒന്നുചേർന്ന് നേതൃത്വം നൽകി.

ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP