Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കാതോലിക്കബാവയും സംഘവും കേരളത്തിലേക്ക് മടങ്ങി

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി  കാതോലിക്കബാവയും സംഘവും കേരളത്തിലേക്ക് മടങ്ങി

ന്യൂയോർക്ക്: മലങ്കര സഭാമക്കൾക്ക് ഈ സഭയോടുള്ള വിധേയത്വവും സ്‌നേഹവും ഏറ്റുവാങ്ങി കൊണ്ട് കാതോലിക്ക ബാവയും സംഘവും 12 ദിവസം നീണ്ടുനിന്ന അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങി. കാതോലിക്ക നിധിശേഖരണവുമായി ബന്ധപ്പെട്ട് മലങ്കര സഭാ മക്കളെ നേരിൽ കാണുവാനും, അവർക്ക് സഭയോടുള്ള കൂറും, വിശ്വസ്തതയും, അരക്കിട്ടുറപ്പിക്കുന്നതിനുമായാണ് സഭയുടെ പരമാദ്ധ്യക്ഷൻ തന്റെ അപ്പോസ്‌തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയത്.

മലങ്കര സഭക്ക് ഒരു കാതൊലിക്കയും ഒരു മലങ്കര മെത്രാപൊലീത്തയുമേ ഉള്ളു. പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഡനായിരിക്കുന്ന കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ ബാവ. മലങ്കര സഭയുടെ കാതോലിക്ക എന്നത് സഭാ മക്കളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നവികാരമാണ്. പരിശുദ്ധ കാതോലിക്കാ ബാവ എടുക്കുന്ന ഏത് തീരുമാനവും ഉൾകൊള്ളുവാനും, അതേപടി അനുസരിക്കുവാനും മലങ്കര സഭാമക്കൾ എന്നും ഒരുക്കമാണ്.

മലങ്കരസഭയുടെ ചരിത്രത്തിൽ ഇദംപ്രഥമമായിട്ടാണ് പരിശുദ്ധ കാതോലിക്കാ ബാവായും അസ്സോസിയേഷൻ സെക്രട്ടറി ഡോ.ജോർജ് ജോസഫും കാതോലിക്കാ നിധിശേഖരണത്തിന്റെ ഫിനാൻസ് എക്‌സികുട്ടീവ് ഡോ. യൂഹാാൻ മാർ ക്രിസോസ്‌റമോസ് മെത്രാപ്പൊലീത്തായും കാതോലിക്കാ നിധിശേഖരണാർത്ഥം അമേരിക്കൻ ഭദ്രാസനങ്ങളിൽ എത്തിയത്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ നേരിട്ട് ഭദ്രാസന കേന്ദ്രങ്ങളിൽ എത്തി എല്ലാ വൈദികരെയും ഇടവക സ്ഥാനീയരെയും, സഭാസ്ഹിേകളായ വിശ്വാസികളെയും അഭിസംബോധന ചെയ്യുകയും സഭയുടെ ഇപ്പൊഴത്തെ പ്രവർത്തങ്ങൾ വിശദീകരിച്ചതിലൂടെ സഭയുടെ അടിസ്ഥാന ഘടകമായ ഇടവകകളും സഭാ കേന്ദ്രവുമായി ഊഷ്മളവും, വൈകാരികവുമായ ഒരു ബന്ധത്തിനു ആക്കം വർദ്ധിച്ചു.

കാലാകാലങ്ങളിൽ കാതോലിക്കാ ദിനപ്പിരിവിലൂടെയാണ് സഭയുടെ പ്രവർത്തങ്ങൾക്കു വേണ്ട ധനം സമാഹരിക്കുക. ചെറിയ തുകയിൽ നിന്നും വലിയ ഒരു നിധി ശേഖരമായി കാതോലിക്കാദിനപ്പിരിവ് വളരുകയും സഭാപ്രവർത്തങ്ങൾ അനുക്രമായി വിപുലീകരിക്കപ്പെടുകയും ചെയ്തു. 2007ൽ 1.15 കോടി രൂപയാണ് കാതോലിക്കാ ദിനപ്പിരിവിലൂടെ സഭയ്ക്ക് ലഭിച്ചതെങ്കിൽ 2014 ആയപ്പോൾ അത് 10 കോടി രൂപയായി വർദ്ധിച്ചു. അവികസിത പള്ളികൾക്ക് സഹായം, അവികസിത ഭദ്രാസനങ്ങൾക്കുള്ള സഹായം,ഭവന നിർമ്മാണം, കർഷക സഹായം, വിവാഹ സഹായം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഭാംഗങ്ങൾക്കായി ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുട്ടികൾക്കുള്ള ലോൺ സ്‌കോളർഷിപ്പ് തുടങ്ങിയ ക്ഷേമ പദ്ധതികളും തുടങ്ങി സഭയുടെ വളർച്ചക്ക് ആവശ്യമായ തുക കണ്ടെത്തുന്നത് കാതോലിക്കാ ദിനശേഘരണത്തിലൂടെയാണ്.

ആധുനിക കാലഘട്ടത്തിലെ പുതിയ വെല്ലുവിളികളെ ഏറ്റെടുത്ത് കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം സഭാ നേതൃത്വം സഭ ഏറ്റെടുത്തു എന്ന സഭാ മക്കളുടെ ബോധ്യമാണ് ഇപ്രകാരമുള്ള വളർച്ചക്ക് കാരണമായത്. ആർജ്ജവമുള്ള എപ്പ്‌സ്‌ക്കോപ്പസിയും, പൗരോഹിത്യവും, ഉദാത്തമായ അത്മായ നേതൃത്വവും ഇന്നിന്റെ സഭയുടെ അക്ഷയ നിധിയാണ്. ഈ കാലഘട്ടത്തിൽ സാമൂഹികരാഷ്ട്രീയ തലങ്ങളിൽ മലങ്കര സഭയുടെ നിലപാടുകൾ നിർണ്ണായകമാണ്. പരിസ്ഥിതിയുടെ നിലിൽപ്പിനും, സാമൂഹിക നീതിയുടെ പരിരക്ഷയ്ക്കും ദേശീയഅന്തർദേശീയ തലത്തിൽ മലങ്കര സഭയ്ക്ക് പുതിയ മാനങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വരും കാലങ്ങളിൽ സമുദായം എന്ന നിലയിൽ മലങ്കര സഭാ മക്കൾക്ക് അഭിമാനകരമായ നിരവധി കർമ്മ പദ്ധതികൾക്കാണ് സഭ രൂപം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇവിടെ സഭാ തേൃത്വവും, വിശ്വാസികളും കൈക്കോർത്താൽ വൻകാര്യങ്ങൾ സാധ്യമാകും എന്ന ബോധ്യമാണ് അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്ന ഈ അപ്പോസ്‌തോലിക സന്ദർശനം വൻ വിജയമാകുവാനുള്ള കാരണം.

ആടുകളെ തേടുന്ന ഇടയനും ഇടയന്റെ വാക്കുകൾക്ക് കാതോർക്കുന്ന ആടുകളും ഒരു വൈകാരിക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ആടുകളിലേക്ക് ഇറങ്ങി വന്ന ഇടയനുമായി ആടുകൾ ഇടപഴകുന്ന ഒരു അസുലഭ സന്ദർഭമായി അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിലെയും സമ്മേളനങ്ങൾ അക്ഷരാർഥത്തിൽ കാരണമായി. അടിസ്ഥാനതലത്തിലേക്ക് കടന്നു വരാൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമസുകൊണ്ട് കാട്ടിയ ഹൃദയ വിശാലതയും, അതിനായി ഇടവക മെത്രാപ്പൊലീത്താമാർ കാട്ടുന്ന ശുഷ്‌ക്കാന്തിയും വൈദികർ കാട്ടുന്ന നിസ്വാർത്ഥമായ സഹകരണവും വിശ്വാസികളുടെ ഉത്സാഹവും പ്രത്യേകം അഭിനന്ഥനാർഹമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ അനുസ്മരിച്ചു. കാതോലിക്കാ നിധിശേഖരം പൂർണ്ണ നിലയിൽ ഉൾക്കൊണ്ട ഇടവകകളെ പ്രത്യേകമായി ശ്‌ളാഹിക്കുന്നതായി പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP