Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം

ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം

ഫ്ളോറിഡ: ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം. ഒക്ടോബർ 28-ന് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന നാമത്തിലാണ് ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്കുവേണ്ടി ഒരു ദേവാലയം സാൻഫോർഡ് പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടത്.

ഇടവക വികാരി ഫാ. ജോർജ് കുപ്പയിൽ, സണ്ണി കണ്ണോത്തറ, സണ്ണി കൊട്ടാരം, പാസ്റ്ററൽ കൗൺസിൽ മെമ്പർ ഡോ. അനൂപ് പുളിക്കൻ എന്നിവരുടെ നേതൃത്വത്തിൽ ബിൽഡിങ് കമ്മിറ്റി അംഗങ്ങളും പാരീഷ് കമ്മിറ്റി അംഗങ്ങളും ഇടവക സമൂഹവും ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്.

കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അത് അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി, പരസ്പര സഹകരണത്തോടെ ഇടവക ജനങ്ങൾ പ്രവർത്തിക്കണമെന്ന് വികാരി അഭിപ്രായപ്പെട്ടു. വിലാസം : St. Mary’s Syro-Malabar Catholic Church, 2581 South Sanford Ave., Sanford. FL-32773.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP