Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രദർ ഡാമിയൻ ഹൂസ്റ്റണിലും ന്യൂയോർക്കിലും ശുശ്രൂഷിക്കുന്നു

ബ്രദർ ഡാമിയൻ ഹൂസ്റ്റണിലും ന്യൂയോർക്കിലും ശുശ്രൂഷിക്കുന്നു

ജോയിച്ചൻ പുതുക്കുളം

'ബ്ലെസിങ് ടുഡേ' ടിവി പ്രോഗ്രാമിലൂടെയും, 'ബ്ലെസിങ് ഫെസ്റ്റിവലി'ലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതരായ ബ്രദർ ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും ഓഗസ്റ്റ് 23 മുതൽ 25 വരെ ഹൂസ്റ്റൺ പട്ടണത്തിലെ പ്രമുഖ മൾട്ടി നാഷണൽ ചർച്ച് ആയ ഇന്റർനാഷണൽ ബൈബിൾ ചർച്ചിന്റെ ഇരുപത്തിരണ്ടാമത് ആനിവേഴ്സറി സെലിബ്രേഷനോടനുബന്ധിച്ച്

നടക്കുന്ന സ്പെഷൽ റിവൈവൽ മീറ്റിംഗിൽ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികൾ, വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ എന്നിവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതുമാണ്.

കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ച് ആയ കൊച്ചി ബ്ലെസിങ് സെന്ററിന്റെ സ്ഥാപക സീനിയർ പാസ്റ്റർ ആണ് ബ്രദർ ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇരുവരും ദൈവ വചനം ശുശ്രൂഷിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23,24 തീയതികളിൽ വൈകിട്ട് 7 മണിക്കും, 25-നു ഞായറാഴ്ച രാവിലെ 10.30-നും International Bible Church, 12955 Stafford Road, Stafford, Texas 77477-ലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 31-ന് ശനിയാഴ്ച വൈകിട്ട് ന്യൂയോർക്കിൽ നടക്കുന്ന ന്യൂയോർക്ക് ബ്ലെസിങ് ഫെസ്റ്റിവലിലും ബ്രദർ ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.

ലോസ്ആഞ്ചലസ് റോക്ക് ഓഫ് ദി നേഷൻസ് ചർച്ചിൽ നടന്ന ബ്രദർ ഡാമിയന്റെ മീറ്റിങ് അനേകർക്ക് അനുഗ്രഹപ്രദമായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.blessingtoday.tv പാസ്റ്റർ ടി.സി തോമസ് 832 236 7945 (ഹൂസ്റ്റൺ), ബ്രദർ സജി 917 855 2024 (ന്യൂയോർക്ക്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP