Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മഹാമാരി 115 മില്ല്യൻ ദരിദ്രരെ സൃഷ്ടിക്കുമെന്നു ലോകബാങ്ക്

കോവിഡ് മഹാമാരി 115 മില്ല്യൻ ദരിദ്രരെ സൃഷ്ടിക്കുമെന്നു ലോകബാങ്ക്

പി പി ചെറിയാൻ

വാഷിങ്ടൺ: കോവിഡ് മഹാമാരി നിലവിലുള്ള ദരിദ്രരുടെ സംഖ്യ 88 മില്ല്യനിൽ നിന്ന് വീണ്ടും 115 മില്ല്യണിലേക്ക് ഉയർത്തുമെന്ന് ലോകബാങ്ക് വിലയിരുത്തി . കോവിഡ് ലോകം മുഴുവൻ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തിൽ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നൽകി. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

കോവിഡ് പകർച്ചവ്യാധിയുടെ അനന്തരഫലമായി ചിലപ്പോൾ ജനങ്ങൾക്ക് ദിവസ ചെലവ് 1.50 ഡോളറിൽ പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. ഇത് 115 മില്ല്യൺ ആളുകൾക്കും ബാധിച്ചേക്കാമെന്നും ലോകബാങ്ക് വിലയിരുത്തി. ആയതിനാൽ ലോകരാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴിൽ, മറ്റു ഉപയോഗ്യമായ വസ്തുക്കൾ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സാമ്പത്തിക മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.

2020 ൽ ലോകത്തെ 9.1 ശതമാനം മുതൽ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്പാടും പകർച്ചവ്യാധി പടർന്നുപിടിക്കാത്ത പ്രതികൂല സാഹചര്യങ്ങളിൽ ഇത് 7.9 ശതമാനമായിരുന്നു. അതാണ് നിലവിൽ മൂന്നു മുതൽ മൂന്നര ശതമാനത്തോളം വർദ്ധനവിൽ എത്തിയതെന്നും ഇനിയും ഈ നിരക്കുകൾ കൂടാമെന്നും കണക്കുകൾ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയർന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. അല്ലായിടത്തും ഇത്തരം ദരിദ്രരാവുന്ന ശരാശരി മുൻപത്തേക്കാൾ വർദ്ധിക്കുന്നുണ്ടെങ്കിലും മധ്യ വരുമാനമുള്ള രാജ്യങ്ങളിൽ (എം.ഐ.സി) പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും. കണക്കു പ്രകാരം 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്-സഹാറൻ ആഫ്രിക്കയും 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് വളരെ മോശമായി ബാധിക്കും. ഇത് സാധാരണ ജീവിതത്തിൽ നന്നായി തന്നെ ബാധിക്കും.

'കോവിഡ് പാൻഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,'' ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.

''വികസന പുരോഗതിയിലേക്കും ദാരിദ്ര്യ ലഘൂകരണത്തിലേക്കും വഴിവച്ച ഈ ഗുരുതരമായ തിരിച്ചടി മാറ്റുന്നതിന് വേണ്ടി മൂലധനം, തൊഴിൽ, കഴിവുകൾ, പുതുമ എന്നിവ പുതിയ ബിസിനസ്സുകളിലേക്കും മേഖലകളിലേക്കും നീങ്ങാൻ അനുവദിച്ചുകൊണ്ട് എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ്വ്യവസ്ഥയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ഇതിനായുള്ള ലോക ബാങ്ക് ഗ്രൂപ്പ് പിന്തുണ ഉണ്ടാവും. വികസ്വര രാജ്യങ്ങളുടെ വളർച്ച പുനരാരംഭിക്കാനും COVID-19 ന്റെ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോകബാങ്ക് സഹായിക്കും ' അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ: കോവിഡ് ലോകം മുഴുവൻ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തിൽ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നൽകി. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

കോവിഡ് പകർച്ചവ്യാധി കാരണം 88 മില്ല്യൺ ദരിദ്രരെ വീണ്ടും 115 മില്ല്യണിലേക്ക് തള്ളിക്കൊണ്ടുപോവുകയാണ് എന്ന് ലോകബാങ്ക് വിലയിരുത്തി. ഇതുകാരണം ചിലപ്പോൾ ജനങ്ങൾക്ക് ദിവസ ചെലവ് 1.50 ഡോളറിൽ ജീവിക്കേണ്ടി വന്നേക്കാം. ഇത് ചിലപ്പോൾ ഈ 115 മില്ല്യൺ ആളുകൾക്കും ബാധിച്ചേക്കാമെന്നും ലോകബാങ്ക് വിലയിരുത്തി. ആയതിനാൽ ലോകരാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴിൽ, മറ്റു ഉപയോഗ്യമായ വസ്തുക്കൾ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സാമ്പത്തിക മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.

2020 ൽ ലോകത്തെ 9.1 ശതമാനം മുതൽ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്പാടും പകർച്ചവ്യാധി പടർന്നുപിടിക്കാത്ത പ്രതികൂല സാഹചര്യങ്ങളിൽ ഇത് 7.9 ശതമാനമായിരുന്നു. അതാണ് നിലവിൽ മൂന്നു മുതൽ മൂന്നര ശതമാനത്തോളം വർദ്ധനവിൽ എത്തിയതെന്നും ഇനിയും ഈ നിരക്കുകൾ കൂടാമെന്നും കണക്കുകൾ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയർന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. അല്ലായിടത്തും ഇത്തരം ദരിദ്രരാവുന്ന ശരാശരി മുൻപത്തേക്കാൾ വർദ്ധിക്കുന്നുണ്ടെങ്കിലും മധ്യ വരുമാനമുള്ള രാജ്യങ്ങളിൽ (എം.ഐ.സി) പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും. കണക്കു പ്രകാരം 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്-സഹാറൻ ആഫ്രിക്കയും 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് വളരെ മോശമായി ബാധിക്കും. ഇത് സാധാരണ ജീവിതത്തിൽ നന്നായി തന്നെ ബാധിക്കും.

'കോവിഡ് പാൻഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,'' ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.

''വികസന പുരോഗതിയിലേക്കും ദാരിദ്ര്യ ലഘൂകരണത്തിലേക്കും വഴിവച്ച ഈ ഗുരുതരമായ തിരിച്ചടി മാറ്റുന്നതിന് വേണ്ടി മൂലധനം, തൊഴിൽ, കഴിവുകൾ, പുതുമ എന്നിവ പുതിയ ബിസിനസ്സുകളിലേക്കും മേഖലകളിലേക്കും നീങ്ങാൻ അനുവദിച്ചുകൊണ്ട് എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ്വ്യവസ്ഥയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ഇതിനായുള്ള ലോക ബാങ്ക് ഗ്രൂപ്പ് പിന്തുണ ഉണ്ടാവും. വികസ്വര രാജ്യങ്ങളുടെ വളർച്ച പുനരാരംഭിക്കാനും COVID-19 ന്റെ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോകബാങ്ക് സഹായിക്കും ' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP