Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടിസം ബാധിച്ച ആദ്യ അറ്റോർണിക്ക് ഫ്ളോറിഡ ബാറിൽ അംഗത്വം

ഓട്ടിസം ബാധിച്ച ആദ്യ അറ്റോർണിക്ക് ഫ്ളോറിഡ ബാറിൽ അംഗത്വം

പി.പി. ചെറിയാൻ

ഫ്ളോറിഡാ: ഓട്ടിസം ബാധിച്ച ഇരുപത്തിഒന്ന് വയസ്സുള്ള ഹേലി മോസ്സിന് ഫ്ളോറിഡാ ബാറിൽ അംഗത്വം നൽകി. ചരിത്രത്തിൽ ആദ്യമായാണ് ഓപ്പൽ ഓട്ടിസം സ്പെക്ട്രം ഉള്ള ഒരാളെ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് അനുവദിച്ചിട്ടുള്ളത്.വളരെ ചെറുപ്പത്തിൽ(3 വയസ്സിൽ) ഓട്ടിസം രോഗം കണ്ടുപിടിച്ചപ്പോൾ ചുരങ്ങിയ വേതനമെങ്കിലും ലഭിക്കുന്ന തൊഴിലൊ, ഡ്രൈവിങ് ലൈസെൻസോ ലഭിക്കുകയില്ലെന്നാണ് ഡോക്ടർമാർ വിശ്വസിച്ചിരുന്നതെന്ന് ഹേലി പറഞ്ഞു.

എന്നാൽ തന്റെ വ്യക്തിപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ഈ രോഗം ഒരു തടസ്സമാകരുതെന്ന് നേരത്തെതന്നെ താൻ നിശ്ചയിച്ചിരുന്നതായി ഹേലി പറയുന്നു.കഠിന പ്രയ്തനവും, സ്ഥിരോത്സാഹവും, മോസ്സിനെ മയാലി യൂണിവേഴ്സിറ്റി സ്‌ക്കൂൾ ഓഫ് ലൊയിൽ നിന്നും ഉയർന്ന നിലയിൽ ബിരുദം നേടുവാൻ സഹായിച്ചു.

മയാമിയിലെ പ്രശസ്തമായ ലൊ ഫേമിൽ ജോലി ചെയ്തിരുന്ന ഇവർ ഓട്ടിസം ബാധിച്ച നിരവധി പേർക്ക് പ്രചോദനം നൽകുന്ന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഓട്ടിസം ബാധിച്ച പലരും ഇതിനെ ഭയത്തോടെയാണ് നോക്കി കാണുന്നത്. മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായി ഹേലി അഭിപ്രായപ്പെട്ടു. ഹെൽത്ത് ഇന്റർ നാഷ്ണൽ ലൊയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്.

എല്ലാവരിലും നിരവധി കഴിവുകൾ ഒളിഞ്ഞിരുക്കുന്നു. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കളും, മറ്റുള്ളവരുമാണെന്നും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഹേലി അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP