Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ചാം പനി ബാധിച്ച് യുവതി മരിച്ചു; അഞ്ചാം പനി മൂലം 12 വർഷത്തിൽ ആദ്യത്തെ മരണം; കടുത്ത ജാഗ്രതാ നിർദേശത്തിൽ അധികൃതർ

അഞ്ചാം പനി ബാധിച്ച് യുവതി മരിച്ചു; അഞ്ചാം പനി മൂലം 12 വർഷത്തിൽ ആദ്യത്തെ മരണം; കടുത്ത ജാഗ്രതാ നിർദേശത്തിൽ അധികൃതർ

സീറ്റിൽ: അഞ്ചാം പനി ബാധിച്ച് വാഷിങ്ടൺ സംസ്ഥാനത്തിൽ ഒരു യുവതി മരിച്ചത് ആരോഗ്യ വകുപ്പ് അധികൃതരെ കടുത്ത ആശങ്കയിലാഴ്‌ത്തി. 2003-നു ശേഷം അഞ്ചാം പനി ബാധിച്ച് യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മരണമാണിതെന്നാണ് പറയുന്നത്. അതേസമയം 1990നു ശേഷം സംസ്ഥാനത്തെ അഞ്ചാം പനി ബാധിച്ചുള്ള ആദ്യമരണവും ഇതെന്നാണ് റിപ്പോർട്ട്.

അതേസമയം ശരീരത്തിൽ തടിപ്പ് പോലെയുള്ള  അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കാണാതിരുന്നതിനെ തുടർന്ന് രോഗം കണ്ടുപിടിക്കപ്പെടാതെ പോകുകയായിരുന്നുവെന്നാണ് വാഷിങ്ടൺ ആരോഗ്യവകുപ്പ് വക്താവ് ഡോൺ മോയർ വ്യക്തമാക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് യുവതിക്ക് അഞ്ചാം പനി ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഡിസ്‌നിലാൻഡിലും കാലിഫോർണിയയിലും അഞ്ചാം പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വാഷിങ്ടണിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന പതിനൊന്നാമത്തെ അഞ്ചാം പനി ബാധയാണിതെന്നാണ് മോയർ പറയുന്നത്. ഡിസ്‌നിലാൻഡിൽ അഞ്ചാം പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്  അഞ്ചാം പനി വാക്‌സിൻ എടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് രാജ്യമെമ്പാടും ഏറെ ചർച്ചകൾ അരങ്ങേറിയിരുന്നു. സ്‌കൂൾ കുട്ടികൾക്ക് നിർബന്ധമായും വാക്‌സിനേഷൻ നൽകിയിരിക്കണം എന്നാണ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ വാക്‌സിനേഷനെ ചില മാതാപിതാക്കൾ എതിർത്തിരുന്നതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മെക്‌സിക്കോ, കാനഡ, യുഎസ് എന്നിവിടങ്ങളിലായി 140 ലധികം പേർക്ക് അഞ്ചാം പനി പിടിപെട്ടിരുന്നു.

അതിവേഗം പകരുന്ന അഞ്ചാം പനി രോഗബാധിതനായ ഒരു വ്യക്തിയുടെ ശ്വസനത്തിലൂടെയും ചുമയിലൂടെയുമാണ് രോഗാണുക്കൾ അന്തരീക്ഷത്തിൽ പടരുന്നത്. മരിച്ച യുവതി അഞ്ചാം പനിക്കെതിരേയുള്ള വാക്‌സിൻ എടുത്തിട്ടുണ്ടോയെന്നും പ്രായവും മറ്റു വിവരങ്ങളും  അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യം മോശമായതിനെ തുടർന്ന് യുവതി നോർത്തേൺ സ്പ്രിംഗിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ചാം പനിയെ തുടർന്ന് ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP