Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാണവായു നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന

പ്രാണവായു നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന

പി പി ചെറിയാൻ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ശ്വസന വൈഷമ്യമുള്ള രോഗികൾക്ക് ആവശ്യമായത്ര പ്രാണവായു നൽകാൻ കഴിയാത്ത സാഹചര്യം വന്നുചേരുമെന്ന ഭയാശങ്കയുമായി ലോകാരോഗ്യ സംഘടന. ഓക്സിജൻ സിലിണ്ടറിനായി ആളുകൾ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിർണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

രോഗ പ്രതിരോധ നടപടികളിൽ യാതൊരുവിധ വിട്ടുവീഴ്‌ച്ചയും പാടില്ല എന്ന് നേരത്തേ തന്നെ സംഘടന രാജ്യങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.ആഗോള വ്യാപകമായി 88000 വലിയ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യമാണ് പ്രതിദിനം ഇപ്പോഴുള്ളത്. ഇത് ഉയരുമെന്നാണ് ആശങ്ക.ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. 95,27,125 പേർക്കാണ് രോഗം ബാധിച്ചത്.

ഇതുവരെ 4.85 ലക്ഷം പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 51,75,406 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗബാധിതർ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയിൽ 24,62,116 പേർക്കും ബ്രസീലിൽ 11,92,474 പേർക്കുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടൂതൽ മരണവും അമേരിക്കയിലാണ്.

ആരോഗ്യ രംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ ലോകത്തെ നയിക്കുന്നതെന്ന് ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. കാലങ്ങളോളം ജനങ്ങൾ കൊറോണയുടെ പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP