Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെർജീനിയ ടെക് വിദ്യാർത്ഥികളുടെ ഘാതകരെ കുറിച്ചു വിവരം നൽകുന്നവർക്ക് 100000 ഡോളർ ഇനാം

വെർജീനിയ ടെക് വിദ്യാർത്ഥികളുടെ ഘാതകരെ കുറിച്ചു വിവരം നൽകുന്നവർക്ക് 100000 ഡോളർ ഇനാം

പി പി ചെറിയാൻ

വെർജീനിയ: വെർജീനിയ ടെക് വിദ്യാർത്ഥികളും, ഭാര്യാഭർത്താക്കന്മാരുമായ ഡേവിഡ് മെറ്റ്സലർ (19), ഹെഡി ചൈൽഡ്സ് (18) എന്നിവരുടെ ഘാതകരെ കുറിച്ച് വിവരം നൽകുന്നവർക്ക് വെർജീനിയ ലൊ എൻഫോഴ്സ്മെന്റ് 100000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.

ഇരുവരും കൊല്ലപ്പെട്ടു 10 വർഷം തികയുന്ന ഓഗസ്റ്റ് 26 (2019)നാണ് പ്രഖ്യാപനം ഉണ്ടായത്. മോണ് ഗോമറി കൗണ്ടി കാഡ്വെൽ ഫീൽഡ് ഏരിയായിലേക്ക് ഡ്രൈവ് ചെയ്ത് പോയ ഇരുവരും വെടിയേറ്റാണ് കൊലപ്പെട്ടത്.

ഓഗസ്റ്റ് 26 രാത്രി 8.25 നും പത്തിനും ഇടയിലാണ് പാർക്കിങ്ങ് ലോട്ടിൽവെച്ച് ഇരുവർക്കും വെടിയേറ്റത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പേഴ്സ്, ക്രെഡിറ്റ് കാർഡ്, ഫോൺ, ഐഡി കാർഡ്, ക്യാമറ എ്നിവ മോഷണം പോയിരുന്നു.

പ്രതികളെ കണ്ടെത്തുന്നവർക്ക് വെർജീനിയ ടെക്കും, എഫ് ബി ഐയും ആദ്യം പ്രഖ്യാപിച്ചിരുന്ന 28000 ഡോളറാണ് പത്ത് വർഷം പൂർത്തിയാകുന്ന ദിവസം 100000 ആയി ഉയർത്തിയത്.

വെർജീനിയ ടെക്കിൽ നിന്നും ഇരുപത് മിനിട്ട് ഡ്രൈവിങ് ഡിസ്റ്റൻസുള്ള വിജന പ്രദേശത്തുവെച്ച് നടന്ന കൊലപാതകത്തിന് ഇതുവരെ ഒരു തെളിവോ, പ്രതികളേയോ ലഭിച്ചിട്ടില്ല. വെർജീനിയ പൊലീസ് വെബ്സൈറ്റിലോ, 540 375 9589 നമ്പറിലോ വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന പൊലീസ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP