Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാളസ് കൗണ്ടിയിൽ പന്ത്രണ്ടു വയസുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ-രജിസ്റ്റ്രേഷൻ ആരംഭിച്ചു

ഡാളസ് കൗണ്ടിയിൽ പന്ത്രണ്ടു വയസുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ-രജിസ്റ്റ്രേഷൻ ആരംഭിച്ചു

പി.പി.ചെറിയാൻ

ഡാളസ് : പന്ത്രണ്ടിനം പതിനഞ്ചിനും വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഡാളസ് കൗണ്ടിയിൽ വാക്സിൻ നൽകുന്നതിനുള്ള രജിസ്റ്റ്രേഷൻ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിൽ 5000ത്തിലധികം കുട്ടികൾ റജിസട്രർ ചെയ്തതായി കൗണ്ടി അധികൃതർ അറിയിച്ചു.

ഫൈസർ വാക്സിനാണ് കുട്ടികൾക്കായി തയ്യാറായിട്ടുള്ളത്. ഇതുവരെ 16വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകിയിരുന്നത്.എഫ്.സി.എ., സി.ഡി.സി. അംഗീകാരം ലഭിക്കുന്ന മുറക്ക് വാക്സിൻ നൽകുന്നതിന് നോർത്ത് ടെക്സസ് കൗണ്ടികൾ തയ്യാറായതായി അധികൃതർ പറയുന്നു.ഈ ആഴ്ചയിൽ തന്നെ അതിനുള്ള അംഗീകാരം ലഭിക്കണമെന്നതിനാലാണ് മുൻകൂട്ടി റജിസ്്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

ഡാളസ് ഫെയർ പാർക്കാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള സുപ്രധാന പങ്ക് വഹിച്ചത്.കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിന് മാതാപിതാക്കൾ പ്രത്യേകം താൽപര്യമെടുത്ത് പേർ റജിസ്്ട്രർ ചെയ്യണമെന്നും, കുട്ടികളുമായി വാക്സിൻ നൽകുന്ന സ്ഥലത്തേക്ക് വരാൻ കഴിയാത്തവർക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു. സ്‌ക്കൂളുകളിൽ നിന്നും കുട്ടികളെ വാക്സിൻ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ മാതാപിതാക്കൾ പ്രയോജനപ്പെടുത്തണമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP