1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ പുത്തൻ ചരിത്രം എഴുതിച്ചേർത്ത് സിറിൽ ജോസ്; കഴിഞ്ഞ അഞ്ചാം തിയതി നടന്ന ന്യൂ യോർക്ക് മാരത്തോണിന്റെ ഭാഗമായി നൂറിലേറെ രാജ്യങ്ങളിലുള്ളവർക്കൊപ്പം ഓടി എത്തി സിറിലും

November 09, 2017 | 12:54 PM IST | Permalinkഅമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ പുത്തൻ ചരിത്രം എഴുതിച്ചേർത്ത് സിറിൽ ജോസ്; കഴിഞ്ഞ അഞ്ചാം തിയതി നടന്ന ന്യൂ യോർക്ക് മാരത്തോണിന്റെ ഭാഗമായി നൂറിലേറെ രാജ്യങ്ങളിലുള്ളവർക്കൊപ്പം ഓടി എത്തി സിറിലും

'ഓടുന്നത് ഹരമാണ്, എല്ലാ ഓട്ടത്തിനും ഒരു അവസാനം ഉണ്ടല്ലോ, ആ ഓട്ടത്തിനിനൊടുവിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ,അതിൽ കവിഞ്ഞ സംതൃപ്തി ഒന്നിനും കിട്ടില്ല', എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചപ്പോൾ സിറിൽ ജോസ് പ്രതികരിച്ചു. നവംബർ അഞ്ചാം തീയതി നടന്ന ന്യൂ യോർക്ക് മാരത്തോണിൽ 4 മണിക്കൂർ 34 മിനുട്ട് 13 സെക്കന്റ് കൊണ്ട് 26.219 മൈൽ നീളമുള്ള പാത ഓടി തീർത്ത സിറിൽ, നൂറിലേറെ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അൻപതിനായിരം ഓട്ടക്കാരിൽ ഒരാളായി മാറിയപ്പോൾ അമേരിക്കൻ മലയാളികളുടെ ചരിത്ര പുസ്തകത്തിൽ ഒരു പുത്തൻ അദ്ധ്യായമാണ് സിറിൽ എഴുതിച്ചേർത്ത്.

വരസോണാ ബ്രിഡ്ജിൽ നിന്നും ആരംഭിച്ചു സെൻട്രൽ പാർക്കിൽ അവസാനിക്കുന്ന , 26 .219 മൈലുകൾ ദൈർഘ്യമുള്ള ന്യൂ യോർക്ക് മാരത്തോൺ ലോകത്തിലെ 6 പ്രധാനപ്പെട്ട ദീർഘ ദൂര മാരത്തോൺ ആണ്. ഒരു ലക്ഷത്തോളം മികച്ച ഓട്ടക്കാരിൽ നിന്നും ലോട്ടറി വഴി തിരഞ്ഞെ 50,766 പേരാണ് ഈ മാരത്തോണിൽ പങ്കെടുത്തത്. 139 രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ 50 സംസ്ഥാങ്ങളിൽനിന്നും ഉള്ള ഓട്ടക്കാരിൽ, 82 വയസുള്ള മാൻഫ്രഡ് റിട്ടെരും( 5 :25 :27 )ഉണ്ടായിരുന്നു. 47 വര്ഷം മുൻപ് ആരംഭിച്ച ഈ ആഗോള ഓട്ട പൂരം ഫിനിഷിങ് ലൈനിൽ എത്തുമ്പോൾ മില്യൺ കണക്കിന് ആളുകളാണ് കാണികളായി വരുന്നത്. വനിതകൾക്കും വീൽചെയർ ഓട്ടക്കാർക്കും പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടുന്നുണ്ട്. കെനിയക്കാരൻ ജോഫ്രെ കംവേറൊര് 2 മണിക്കൂർ 10 മിനിട്ട് 53 സെക്കന്റുകൊണ്ട് ഫിനിഷ് ചെയ്താണ് ഇത്തവണ ഒന്നാം സ്ഥാനത്തു എത്തിയത്. അമേരിക്കക്കാരി ഷാൾലനെ ഫ്‌ളാനഗൻ വനിതാ വിഭാഗത്തിൽ 2 മണിക്കൂർ 26 മിനിറ്റ് 53 സെക്കന്റിൽ ഒന്നാം സ്ഥാനത്തിൽ എത്തി.

മലയാളി അമേരിക്കയിൽ എന്നും, എന്തിനും ഓട്ടമാണ്, അവനു ഓടാതെ പറ്റില്ലല്ലോ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവനു പെടാപ്പാടാണ്. എന്നാൽ, ഏറ്റവും തിരക്കുപിടിച്ച ന്യൂയോർക്ക് ജീവിതത്തിൽ ഓട്ടം ഒരു ആഭിനിവേശമായി കൊണ്ടുനടക്കാൻ അധികം പേർക്കും സാധിക്കില്ല. ജീവിത സാഹചര്യങ്ങളുടെ പൊല്ലാപ്പുകൾക്കിടയിലും നിതാന്ത ജാഗ്രതയോടെ, ക്ഷമയോടെ, അധ്വാനത്തോടെ ഒരു അഭിനിവേശത്തെ പുണരാൻ ഒരു വ്യക്തി എന്ന നിലയിൽ സിറിൽ കാട്ടുന്ന ഔചിത്യം പ്രശംസനീയമാണ്. ദിവസവും ഒരു മണിക്കൂർ നടക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ പോലും, മഴ, വെയിൽ, മഞ്ഞു , കാറ്റ് ഒക്കെ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികളിൽ നിന്നും വിഭിന്നനാണ് അദ്ദേഹം എന്ന് തെളിയിച്ചു കഴിഞ്ഞു.

അവാർഡോ പ്രശസ്തിയോ പ്രതിഫലമോ എന്തെങ്കിലും കിട്ടും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും ഇറങ്ങിപുറപ്പെടാത്ത സാധാരണ അമേരിക്കൻ മലയാളി, ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‌പോലും മിനക്കെടില്ല. എന്നാൽ തന്റെ കുടുംബവും ചുരുക്കം ചില സുഹൃത്തുക്കളും നൽകുന്ന ഊർജ്ജം മാത്രം കൈമുതലാക്കി ഇത്തരം ഒരു സാഹസത്തിനു സിറിലിനെ പ്രേരിപ്പിച്ചത്, സെപ്റ്റംബര് പതിനൊന്നിന്റെ നോവിക്കുന്ന ഓർമ്മകൾ കൂടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

വേൾഡ് ട്രേഡ് സെന്റർ തകർന്നു വീഴുന്നത് തന്റെ ഓഫീസിൽ നിന്ന് നേരിട്ട് കണ്ടതാണ്, ആ കറുത്ത ദിനങ്ങളിൽ നിന്നും ഒരു രക്ഷപെടൽ എന്ന നിലയിൽ കൂടെ ജോലി ചെയ്യുന്ന ചിലരോടൊപ്പം ചേർന്ന് ഓഫീസിനടുത്തുള്ള ഒരു ജിമ്മിൽ(ഏഥങ) ചേർന്നു. എന്തോ കാരണത്തിൽ അത് അടച്ചു, പിന്നെ പതുക്കെ ഓട്ടത്തിലേക്കു നീങ്ങി. ജോലിക്കു ഇടയിലെ ചെറിയ ഓട്ടങ്ങൾ, അതിരാവിലെ അഞ്ചു മണിക്ക് ആക്കിത്തുടങ്ങി. ന്യൂ യോർക്ക് സിറ്റിയുടെ ഭാഗമായ കോണി ഐലൻഡ് ബീച്ചിലൂടെ പ്രഭാത സൂര്യനെ പുണർന്നുള്ള ഓട്ടം ഗൗരവമായ ഒരു വിനോദമാക്കി മാറ്റി. കൊടും തണുപ്പുള്ള പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മുടങ്ങാതെ ഓടാൻ തുടങ്ങിയപ്പോൾ, തന്റെ സഹധർമിണി ടെസ്സിമോൾ ഒപ്പം കൂട്ടുചേർന്നു അങ്ങനെ അത് ഒരു കുടുംബ വിനോദമായി മാറി. കഴിഞ്ഞ രണ്ടു വര്ഷം നീണ്ട തയ്യാറെടുപ്പുകൾ, അതിനിടെ ലോസ് ആഞ്ചലോസ് മാരത്തോൺ , ഹാർട്ട്‌ഫോർഡ് മാരത്തോൺ, ന്യൂ ജേഴ്സി ഡിഅത്ലൺ, ട്രൈഅത്ലൺ , വെർമോണ്ട് സിറ്റി മാരത്തോൺ, ന്യൂ ജേഴ്സി മാരത്തോൺ, ഫിലാഡൽഫിയ മാരത്തോൺ ബ്രുക് ലിൻ ഹാഫ് മാരത്തോൺ തുടങ്ങി എത്ര വലുതും ചെറുതുമായ ഓട്ടങ്ങൾ !

അതിനിടെ വീട്ടിൽനിന്നും ജോലിക്കു പോകുന്ന പതിനൊന്നു മൈൽ ദൂരം സൈക്കിൾ ചവിട്ടാൻ തുടങ്ങി , കഴിഞ്ഞ മാർച്ചുമാസം മുതൽ ദിവസവും അങ്ങനെ ഇരുപത്തിരണ്ടു മൈലിൽ കൂടുതൽ സൈക്കിൾ ചവിട്ടലും, സ്ഥിരമായ ഓട്ടങ്ങളും ഒരു തപസ്സുപോലെ തുടർന്നത് എന്തെങ്കിലും ഒരു നിലയിൽ ഓട്ടക്കാരനായി അറിയപ്പെടാൻ ആഗ്രഹമുണ്ടായിട്ടല്ല. അതിനിടെ പള്ളിയിലെയും കമ്മ്യൂണിറ്റി ക്ലബ്ബിന്റെയും ചുമതലകൾ, ജോലി നോക്കുന്ന ന്യൂ യോർക്ക് സിറ്റി ഹൗസിങ് അഥോറിറ്റിയുടെ അക്കൗണ്ടിങ് ഉത്തരവാദിത്തങ്ങൾ, തുടങ്ങിയ ഒരു കാരണവും തന്റെ നിശ്ചയ ദാർഢ്യ ത്തിനു മുൻപിൽ വിലങ്ങുതടി ആയില്ല.

തന്റെയുള്ളിലെ ഒരു ഓട്ടക്കാരൻ മത്സരത്തിന് ഒരുങ്ങിയത് 2015- ൽ പത്രണ്ടു് കൂട്ടുകാർ ചേർന്ന് റാഗ്‌നേർ റിലേ റേസിൽ പങ്കെടുത്തതോടുകൂടിയാണ്. അപ്പോൾ തുടങ്ങിയ ഓട്ടക്കാരുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് നിരവധി മികച്ച ഓട്ടക്കാരോടോത്തു ഓടാൻ അവസരം നൽകി. അങ്ങനെ ഓട്ടക്കാരുടെ ഒരു മായാലോകത്തേക്കു അറിയാതെ എത്തിച്ചേരുകയായിരുന്നു. മികച്ച മാരത്തോൺ ഓട്ടക്കാരനായ ജെയിംസ് മാത്യു തടത്തിൽ, തന്റെ 'റണ്ണിങ് ഈസ് ഔർ തെറാപ്പി ' എന്ന ടീമിൽ ഉൾപ്പെടുത്തി 200 മൈൽ റിലേ ഓടാൻ പോയത് ഒരു പുതിയ അനുഭവമായിരുന്നു.

കഴിഞ്ഞ രണ്ടു വർഷംകൊണ്ടാണ് അമ്പതു വയസ്സുകാരനായ സിറിൽ എണ്ണപ്പെട്ട മാരത്തോൺ ഓട്ടക്കാരനായി മാറ്റപ്പെട്ടത്. പ്രായവും പ്രാരാബ്ധങ്ങളും ഒന്നും പ്രശ്‌നമാകില്ല നിങ്ങളുടെ ഉള്ളിലെ നിങ്ങളെ തിരിച്ചറിഞ്ഞാൽ എന്നാണ് സിറിൽ പറയുന്നത്. 26 മാരത്തോൺ ഓടിയിട്ടുള്ള തന്റെ മേൽഉദ്യോഗസ്ഥൻ, ഇടുപ്പ് പ്രശ്‌നങ്ങളും നിരന്തരം വേദനയുമായി വളഞ്ഞു നടക്കുന്നത് ഒരിക്കലും തന്നെ പുറകോട്ടു വലിച്ചില്ല. സിറിൽ ഇതുവരെ 4 ,132 മൈലുകൾ ഓടിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ നദിയുടെ നീളം ഓടിയതായി കരുതുന്നത് ഒരു പുരുഷായുസ്സിന്റെ നിറവാണ്.

ഇനി എത്ര ഓട്ടങ്ങൾ കിടക്കുന്നു ? തനിക്കു ഇത് സാധിക്കുമെങ്കിൽ ആർക്കും ഇതു സാധിക്കും എന്ന് വിനയാതീതനാകുകയാണ് സിറിൽ. തന്റെ മകൻ ജോയലിനും ഓട്ടം ഒരു ഹരമായി മാറും എന്നുതന്നെയാണ് സിറിൽ പ്രതീക്ഷിക്കുന്നത്. ലോകത്തു ജീവിക്കുന്ന കാലം എപ്പോഴും ഓടാൻ കഴിയുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഒരു ഓട്ടക്കാരന്റെ ഹ്ര്യദയം ചലിക്കുന്നത് അസാധാരണമായിട്ടാണ്. ചുരുങ്ങിയ മിടിപ്പുകൾ മതി അവനു ശരീരം മുഴുവൻ ജീവൻ നിലനിർത്താൻ, അതിനു തയ്യാറാകുന്ന മനസ്സും ഒരുക്കവുമാണ് ആവശ്യം, സ്വപ്നം കണ്ടാൽ മാത്രം പോരാ, കറതീർന്ന അധ്വാനവും വേണം, ഒപ്പം ഈശ്വര കൃപയും, സിറിൽ ഓർമിപ്പിക്കുന്നു.

'മുഹൂർത്തങ്ങൾ പിടിച്ചെടുക്കുക എന്നതല്ല ; നിങ്ങൾ മുഹൂർത്തങ്ങളെ പിടിച്ചെടുക്കുക ' എന്ന 'ബോയ്ഹുഡ്' ഹോളിവുഡ് സിനിമയിലെ അവസാന സംഭാഷണം അന്വർഥമാകുന്നതാണ് സിറിലിന്റെ ന്യൂ യോർക്ക് മാരത്തോൺ ഓട്ടത്തിലെ ഓർമ്മപ്പെടുത്തൽ. അമേരിക്കൻ മലയാളികൾക്ക് അഭിമാനവും പ്രചോദനവും ആയി മാറി സിറിലിന്റെ ഓട്ടങ്ങൾ.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട 'വെനം' സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു
കോവിഡ് ബാധിച്ച എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്‌പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വർണക്കള്ളക്കടത്ത് കേസിൽ നാല് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് സ്വർണക്കടത്തിലെ ഗൂഢാലോചനയിൽ പങ്കാളികളായവർ; അറസ്റ്റിലായത് മലപ്പുറം കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൾ സലാം, ടി എം സജു, ഹംജത്ത് അലി എന്നിവർ; നാൽവർ സംഘം സ്വർണം എത്തിക്കാനും കടത്താനും ഫണ്ട് സമാഹരിക്കുന്നവർ; ആകെ 20 പേർ അറസ്റ്റിലെന്ന് എൻഐഎ
രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി ചെങ്കോട്ട; എൻഎസ്ജി സ്‌നൈപ്പേഴ്‌സും സ്വാറ്റ് കമാൻഡോകളും കാവൽ നിൽക്കുന്ന സുരക്ഷാവലയം; ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കാൻ ഇത്തവണ വനിതാ സൈനിക ഓഫീസർ; ദൗത്യം ഏൽപിച്ചിരിക്കുന്നത് ഫ്‌ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയെ; കോവിഡ് മുൻകരുതലുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും കാത്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം
അരക്കോടിയുടെ കുഴൽപ്പണവുമായി കോൺഗ്രസ് പ്രാദേശിക നേതാവും കൂട്ടാളിയും പിടിയിൽ; കറൻസി ഒളിപ്പിച്ച് കടത്തിയത് വാഹനത്തിൽ പച്ചക്കറി ചാക്കുകൾക്കിടയിൽ; അറസ്റ്റിലായത് ഐഎൻടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അഷറഫ്; പണം എത്തിച്ചത് കൂട്ടാളിയായ കൊടുവള്ളി സ്വദേശിയെന്ന് സംശയം; സ്വർണ്ണക്കടത്ത് അന്വേഷണത്തിനിടയിലും കൊടുവള്ളി കുഴൽപ്പണ ലോബി സജീവം
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ