Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നു യു.എസ് ഫെഡറൽ കമ്മീഷൻ; അമിത് ഷായ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ

സമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നു യു.എസ് ഫെഡറൽ കമ്മീഷൻ; അമിത് ഷായ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ

പി പി ചെറിയാൻ

ന്യൂയോർക്ക്: ലോക്സഭയിൽ പാസാക്കിയ പൗരത്വഭേദഗതി ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നിൽ സമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണെന്ന് യു.എസ് ഫെഡറൽ കമ്മീഷൻ. ബില്ലിനെതിരെ കടുത്ത എതിർപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സിഐ.ആർ.എഫ്) രംഗത്തെത്തി. പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കുന്നതിനു നേതൃത്വം നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് ഫെഡറൽ കമ്മീഷൻ അറിയിച്ചു.

ഇന്ത്യൻ സർക്കാർ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങൾക്കുണ്ടെന്നും ലോക്സഭയിൽ ബിൽ പാസാക്കിയതിൽ കടുത്ത അസ്വസ്ഥതയുണ്ടെന്നും യു.എസ് ഫെഡറൽ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ 'തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി'വാണെന്നായിരുന്നു യു.എസ്.സിഐ.ആർ.എഫ് പ്രസ്താവിച്ചത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നൽകുകയും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുകയുമാണ് ഈ ബിൽ എന്ന് യു.എസ് ഫെഡറേഷൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP