Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.എസ്. മറീൻസിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വർഷങ്ങൾക്കുശേഷം ആദ്യമായി

യു.എസ്. മറീൻസിന് ഇനി കുട ഉപയോഗിക്കാം അനുമതി ലഭിച്ചത് ഇരുനൂറ് വർഷങ്ങൾക്കുശേഷം ആദ്യമായി

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി.സി.: കോരിചൊരിയുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, കുട ചൂടാൻ അനുമതി ഇല്ലാതിരുന്ന യു.എസ്. പുരുഷ മറീൻസിന് 200 വർഷങ്ങൾക്കുശേഷം ആദ്യമായി കുട ഉപയോഗിക്കാൻ അനുവാദം ലഭിച്ചു. നേരത്തെ സ്ത്രീ മറീൻസിന് യൂണിഫോമിലായാലും കുടചൂടാൻ അുമതി ഉണ്ടായിരുന്നു. നവംബർ 7 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.

യൂണിഫോം ധരിച്ചു ഡ്യൂട്ടിയിലായിരിക്കുന്ന യു.എസ്. പുരുഷ മറീൻസിനാണ് മടക്കി പിടിക്കാവുന്ന കുട ഉപയോഗിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്ഏപ്രിൽ മാസം നടത്തിയ സർവ്വെയുടെ വെളിച്ചത്തിൽ മറീൻസ് കോർപസ് യൂണിഫോം ബോർഡാണ് നിലവിലുള്ള നിയമങ്ങൾക്ക് മാറ്റം വേണമെന്ന് ശുപാർശ ചെയ്തത്.

കറുത്ത, ഡിസൈനുകളില്ലാത്ത മടക്കാവുന്ന കുടകളാണ് ഉപയോഗിക്കേണ്ടതെന്ന് പെന്റഗണിൽ വിളിച്ചുചേർത്ത മാധ്യമ പ്രവർത്തകരോടു ജനറൽ ഡേവിഡ് ബെർജൻ പറഞ്ഞു.

2013 ൽ ഔദ്യോഗിക സന്ദർശനത്തിനിടയിൽ പ്രസിഡന്റ് ഒബാമ കോരി ചൊരിയുന്ന മഴയിൽ നിന്നും രക്ഷപ്പെടുന്നതിന് മറീൻസിനോട് കുട ചൂടി തരുന്നതിന് ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

1775 ലാണ് യു.എസ്. മറീൻസ് കോർപ്സ് ആദ്യമായി രൂപീകരിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള കുടകൾ കണ്ടുപിടിച്ചത് 1852 ലായിരുന്നു. ചട്ടങ്ങൾക്കു വിധയമായി ഉത്തരവ് ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ജന. ബെർജർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP