Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രീഡം ഓഫ് സ്പീച്ച് നിഷേധിച്ച ഗൂഗിളിനെതിരെ തുൽസി ഗമ്പാർഡ് 50 മില്യൺ ലൊസ്യൂട്ട് ഫയൽ ചെയ്തു

ഫ്രീഡം ഓഫ് സ്പീച്ച് നിഷേധിച്ച ഗൂഗിളിനെതിരെ തുൽസി ഗമ്പാർഡ് 50 മില്യൺ ലൊസ്യൂട്ട് ഫയൽ ചെയ്തു

പി പി ചെറിയാൻ

ലോസ് ആഞ്ചലസ്: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി തുൽസി ഗമ്പാർഡ് ഇന്റർനെറ്റ് കമ്പനിയായ ഗൂഗിളിനെതിരെ ഫ്രീഡം ഓഫ് സ്പീച്ച് വയലേറ്റ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ നഷ്ടപരിഹാരത്തിന് ലൊ സ്യൂട്ട് ഫയൽ ചെയ്തു.ജൂലായ് 25നാണ് കാലിഫോർണിയായിൽ ഹവായ് കോൺഗ്രസ് ഹുമൺ ക്യാമപയ്ൻ കമ്മിറ്റി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞമാസം ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ ഡിബേറ്റിന് ശേഷം തുൽസിയുടെ അഡ്വർടൈസ്മെന്റ് അകൗണ്ട് ഗൂഗിൾ സസ്പെണ്ട് ചെയ്യുകയായിരുന്നു.അകൗണ്ട് സസ്പെന്റ് ചെയ്തതിന് ഗൂഗിൾ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.

ലൊ സ്യൂട്ടിനെ കുറിച്ച് അഭിപ്രായം പറയാൻ ഗൂഗിൾ അധികൃതർ തയ്യാറായിട്ടില്ല.തുൽസിയുടെ അക്കൗണ്ടിലുണ്ടായ അപ്രതീക്ഷിത നീക്കങ്ങളായിരിക്കാം ഓട്ടോമാറ്റിക്കായി അക്കൗണ്ട് സസ്പെന്റ് ചെയ്യുന്നതിന് കാരണമായിരിക്കാമെന്നാണ് ഗൂഗിൾ വക്താവ് റിവാ സീട്ടൊ അഭിപ്രായപ്പെട്ടത്.ഗൂഗിളിന്റെ നടപടി തനിക്ക് മാത്രമല്ല മറ്റ് സ്ഥാനാർത്ഥികൾക്കുകൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും തുൽസി ഗമ്പാർഡ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP