Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവൺമെന്റ്

ഗർഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്ക് മുന്നറിയിപ്പുമായി ട്രമ്പ് ഗവൺമെന്റ്

പി.പി. ചെറിയാൻ

കാലിഫോർണിയ: ഗർഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കാലിഫോർണിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ ശക്തമായ മുന്നറിപ്പുമായി ട്രമ്പ് ഗവൺമെന്റ്. കഴിഞ്ഞ വാരാന്ത്യം ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് കാലിഫോർണിയ സംസ്ഥാന സർക്കാരിനയച്ച കത്തിലാണ് ഇൻഷ്വറൻസ് കമ്പനികൾ ഗർഭഛിദ്രത്തിന് ഫണ്ട് അനുവദിച്ചാൽ ഫെഡറൽ നിയമലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറൽ സഹായം നിർത്തൽ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2014 ലെ കാലിഫോർണിയ നിയമമനുസരിച്ചു എല്ലാ ഇൻഷ്വറൻസ് കമ്പനികളും ഗർഭചിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കർശനമാക്കിയിരുന്നു.ഇൻഷ്വറൻസ് കമ്പനികൾ ഫണ്ട് അനുവദിക്കുന്നത് നിർത്തൽ ചെയ്യണമെന്നാവശ്യപ്പെട്ടു 30 ദിവസത്തെ സമയമാണ് ഫെഡറൽ ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്. ഫെഡറൽ നിയമനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പും ഇതിൽ ഉൾപ്പെടുന്നു.

കാലിഫോർണിയ അറ്റോർണി ജനറൽ സേവ്യർ ബെക്കേറ ട്രമ്പ് ഗവൺമെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും, ഇതു ഭൂഷണമല്ലെന്നും അറ്റോർണി പറഞ്ഞു. ഫെഡറൽ ഗവൺമെന്റും, കാലിഫോർണിയ സർക്കാരും അടുത്ത ദിവസങ്ങൾ എന്തു നടപടികൾ സ്വീകരിക്കുമെന്നതു ജനങ്ങൾ ആകാംക്ഷയോടെ നോക്കികൊണ്ടിരിക്കയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP