Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രമ്പ്

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രമ്പ്

പി.പി. ചെറിയാൻ

ന്യൂയോർക്ക് : 2020 ൽ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളി ജൊ ബൈഡനായിരിക്കുമെന്ന് ട്രമ്പ്.മെയ് 10 വെള്ളിയാഴ്ച രാവിലെ ട്രമ്പ് പുറത്തു വിട്ട ട്വിറ്റർ സന്ദേശത്തിലാണ് ഇതിനെകുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക് പാർട്ടി മുൻ നിരയിലുള്ള മുൻ വൈസ് പ്രസിഡന്റ് ജൊ ബൈഡൻ, ബർണി സാന്റേഴ്സ് എന്നിവരിൽ ബെർണിയുടെ സാധ്യതക്ക് മങ്ങൽ ഏറ്റുവെന്ന് ട്രമ്പ് ചൂണ്ടികാട്ടി.ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമായി നിലനിൽക്കുമ്പോൾ, ഒബാമ ഗവൺമെന്റിൽ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ ചൈനയുമായി നടത്തിയ ട്രേഡ് നെഗോഷിയേഷൻ തികച്ചും പരാജയമായിരുന്നുവെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അതിന്റെ ദൂ്ഷ്യഫലങ്ങളാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും ട്രമ്പ് വ്യക്തമാക്കി.

താരിഫ് നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്തുകയല്ല മറിച്ച് കൂടുതൽ ശക്തിപ്പെടുത്തുമെന്നും, അവസാന നിമിഷം ചൈന അമേരിക്കയുടെ നിലപാടിനെ ശരിവെക്കേണ്ടിവരുമെന്നും, ഇത് ഒബാമ ഗവൺമെന്റല്ലെന്നും, ഭരണത്തിൽ ഉറങ്ങികിടക്കുന്ന ബൈഡനല്ലെന്നും ചൈനക്ക് ബോധ്യപ്പെടുമെന്നും ട്രമ്പു പറഞ്ഞു.

ജോ ബൈഡൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം(ഏപ്രിൽ 25) ട്രമ്പ് ബൈഡനെ മത്സരത്തിലേക്ക് സ്വാഗതം ചെയ്തു. ഡമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ പ്രളയത്തിൽ ഒരാൾ കൂടി എന്നാണ് ബൈഡന്റെ സ്ഥാനാർത്ഥിത്വത്തെ ട്രമ്പ് വിശേഷിപ്പിച്ചത്. ബൈഡന് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ വീണ്ടും പരസ്പരം കാണാം എന്നും ട്രമ്പു പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP