Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്ളോറൻസ് ദുരന്തബാധിതർക്ക് ഭക്ഷണ പായ്ക്കറ്റുകളുമായി പ്രസിഡന്റ് ട്രംപ്

ഫ്ളോറൻസ് ദുരന്തബാധിതർക്ക് ഭക്ഷണ പായ്ക്കറ്റുകളുമായി പ്രസിഡന്റ് ട്രംപ്

പി.പി. ചെറിയാന്

നോർത്ത് കരോളിന: നോർത്ത് കരോളിന ഫ്ളോറൻസ് ചുഴലിയിൽ ദുരന്തം അനുഭവിക്കു ന്നവർക്ക് ആശ്വാസവുമായി പ്രസിഡന്റ് ട്രംമ്പ്.സെപ്റ്റംബർ 20 ബുധനാഴ്ച രാവിലെ നോർത്ത് കരോളിനയിൽ എത്തിയ പ്രസിഡന്റ് ദുരന്ത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ച ജനങ്ങളെ ക്യാമ്പുകളിൽ എത്തി അവരുടെ ക്ഷേമം അന്വേഷിക്കുന്നതിനും, ന്യൂബേൺ ടെംബിൾ ബാപ്റ്റിസ്റ്റ് ചർച്ച് വളണ്ടിയർമാർ നടത്തിയ ഭക്ഷണ പാക്കറ്റ് വിതരണത്തിൽ ട്രംമ്പും പങ്കാളിയായി.

ഹോട്ട് ഡോഗും, ചിപ്സും, പഴങ്ങളും ്ടങ്ങിയ പാക്കറ്റ് പ്രസിഡന്റ് ട്രംമ്പ് പലർക്കും വിതരണം ചെയ്തു.വളണ്ടിയർമാരുടെ സേവനത്തെ ട്രംമ്പ് അഭിനന്ദിച്ചു. ചുഴലിയുടെ സംഹാര താണ്ഡവത്തിന് വീടും, വസ്തുവകകളും നഷ്ടപ്പെട്ടവരോട് ട്രംമ്പ് അനുഭാവം പ്രകടിപ്പിച്ചു.ശക്തമായ കാറും, വെള്ളപ്പൊക്കവും നാശം വിതച്ച പ്രദേഷങ്ങളുടെ പുനർ നിർമ്മാണത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും ട്രംമ്പ് വാഗ്ദാനം ചെയ്തു.

സൗത്ത് കരോളിനായിലെ ദുരന്തബാധിത പ്രദേശങ്ങളിലും ട്രംമ്പ് സന്ദർശനം നടത്തി. ഇരു സംസ്ഥാന ഗവണ്മെണ്ടുകൾക്കും നൂറ് ശതമാനം സാമ്പത്തിക സഹായവും നൽകുമെന്ന് ഗവർണർമാർക്ക് ട്രംമ്പ് ഉറപ്പ് നൽകി. ഹെലി കോപ്റ്ററിൽ കോൺവെ സിറ്റി സമീപമുള്ള എയർപോർട്ടിൽ എത്തി ചേർന്ന് പ്രസിഡന്റിനെ ഗവർണർ സ്വാഗതം ചെയ്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP