Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി സി : തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വളരെ ഫലപ്രദമാണെന്നും എന്നാൽ അതിന്റെ റപ്യൂട്ടേഷൻ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് വാക്സിൻ നിർത്തിവച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഏപ്രിൽ 13 ചൊവ്വാഴ്ച ട്രംമ്പ് ഇമെയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെഡറൽ ഗവൺമെന്റിന് ഫൈസർ വാക്സിനോടുള്ള അതിരുകവിഞ്ഞ സ്നേഹ മാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാൻ കാരണമമെന്നും ട്രംപ് ആരോപിച്ചു.

അടിയന്തിരമായി വാക്സിൻ ഉപയോഗിച്ചു തുടങ്ങുവാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ , സെന്റേഴ്സ് ഫോർ ഡിസീസ് കൺടോൾ ആൻഡ് പ്രിവൻഷൻ വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.
7 മില്യൻ പേർക്ക് ജോൺസൺ ആൻഡ് ജോൺസൺ നൽകിയപ്പോൾ അതിൽ ആറ് സ്ത്രീകൾക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വാക്സിൻ വിതരണം പുനഃസ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്സിൻ നൽകുന്നു തൽക്കാലം നിദ്ദേശിച്ചു കൊണ്ടു ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്‌മിനിസ്ട്രേഷൻ ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൽ ലഭിക്കുന്നതിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെല്ലാം താൽക്കാലികമായി കാൻസൽ ചെയ്തിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP