Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യപ്രതിജ്ഞാചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമർജൻസി ഡിക്ലറേഷൻ

സത്യപ്രതിജ്ഞാചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമർജൻസി ഡിക്ലറേഷൻ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി: ജനുവരി 20 ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് സുഗമമായി നടത്തുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഹോമലാന്റ് സെക്യൂരിറ്റി ആൻഡ് ഫെഡറൽ ഏജൻസി മാനേജ്മെന്റിന് പൂർണ്ണ അധികാരം നൽകുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ജനുവരി 11 മുതൽ 24 വരെയാണ് ഉത്തരവ് പ്രാബല്യത്തിലാകുക.

ബൈഡൻ അധികാരമേല്ക്കുന്ന ജനുവരി 20-ന് വ്യാപകമായ പ്രകടനങ്ങളും, സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ലോക്കൽ ഗവൺമെന്റുമായി സഹകരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഉത്തരവിൽ പറയുന്നു.

കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികൾ നടത്തിയ അക്രമ പ്രവർത്തനങ്ങളിൽ അഞ്ചുപേർ മരിക്കാനിടയായ സാഹചര്യം ആവർത്തിക്കാതിരിക്കുന്നതിന് രാജ്യ തലസ്ഥാനത്തും, അമ്പത് സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് 19 വ്യാപകമാകുന്നതിന്റേയും കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റേയും സാഹചര്യം ഒഴിവാക്കുന്നതിന് തലസ്ഥാന നഗരിയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും, വീടുകളിൽ കഴിയണമെന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ മേയർ, വിർജീനിയ മേയർ, മേരിലാന്റ് ഗവർണർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP